സ്ത്രീ സംരംഭങ്ങൾക്ക് 25 ശതമാനം നിക്ഷേപ സഹായം

Date:

ഉത്പാദന മേഖലയിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനായി ധനസഹായം നൽകുന്നതാണ് വ്യവസായവകുപ്പിന്റെ സംരംഭകത്വ ധനസഹായ പദ്ധതി. സ്ത്രീകൾക്ക് മുൻഗണന നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. വനിതകളുടെ സംരംഭത്തിന് നിക്ഷേപ സഹായമായി സ്ഥിര മൂലധന നിക്ഷേപത്തിന്റെ 25 ശതമാനം സാമ്പത്തികസഹായം നൽകും. പരമാവധി 40 ലക്ഷം രൂപയാണ് ഇതുപ്രകാരം ലഭിക്കുക. കൂടാതെ മുൻഗണനാ വിഭാഗമെന്ന നിലയിൽ സ്ഥിര മൂലധന നിക്ഷേപത്തിന്റെ 10 ശതമാനം, പരമാവധി 10 ലക്ഷം രൂപ, അധിക സാമ്പത്തിക സഹായമായി നൽകും.സ്ത്രീകൾക്ക് പുറമെ യുവജനങ്ങൾ, എസ് .സി / എസ്.ടി വിഭാഗങ്ങളിൽ നിന്നുള്ളവർക്കും സാമ്പത്തികസഹായം ലഭിക്കും. പൊതു വിഭാഗത്തിൽപ്പെട്ട സൂക്ഷ്മ,ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സ്ഥിര മൂലധന നിക്ഷേപത്തിന്റെ 15 ശതമാനം സഹായധനമായി പരമാവധി 30 ലക്ഷം രൂപ നൽകും. ഇടുക്കി, വയനാട്, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് സ്ഥിര മൂലധന നിക്ഷേപത്തിന്റെ 10 ശതമാനം, പരമാവധി 10 ലക്ഷം രൂപ, അധിക ധനസഹായമായി നൽകുന്നുണ്ട്.പദ്ധതി പ്രകാരം സ്റ്റാർട്ട് അപ് സംരംഭങ്ങൾ തുടങ്ങുമ്പോൾ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തു തുടങ്ങുന്നവയ്ക്ക് നിക്ഷേപ സഹായത്തിന്റെ 50 ശതമാനം, പരമാവധി മൂന്നു ലക്ഷം രൂപ, സ്ഥാപനം ആരംഭിക്കുന്നതിനു മുൻപ് നൽകും. ഓരോ സാമ്പത്തിക വർഷവും സ്ത്രീകളുൾപ്പെടെയുള്ള നിരവധി ആംരംഭകരാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നത്.കൂടുതൽ വിവരങ്ങൾക്ക്: https://schemes.industry.kerala.gov.in.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വിജയിക്കുമെന്ന് എല്ലാവർക്കും പ്രതീക്ഷിക്കാം’ ; രാഹുൽ മാങ്കൂട്ടത്തിൽ

മികച്ച റിസൾട്ട്‌ പ്രതീക്ഷിക്കുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. വിജയിക്കുമെന്ന്...

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ന് വോട്ടെണ്ണൽ

മഹാരാഷ്ട്രയും ഝാർഖണ്ഡും ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ...

ചേലക്കരയിൽ എൽഡിഎഫ് സേഫാണ്

7598 വോട്ടുകൾക്ക് മുന്നിലാണ് എൽഡിഎഫ്  സ്ഥാനാർത്ഥിയായ യു ആർ പ്രദീപിന് . ...

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ...