==================================കേരളത്തിന്റെ പ്രാദേശിക സമ്പദ് വ്യവസ്ഥയെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സമ്പുഷ്ടമാക്കിയിട്ടുണ്ട് എന്നതിൽ തർക്കമില്ല. വർഷം 3000-4000കോടി രൂപ പണമായി പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തുന്നുണ്ട്.എന്നാൽ ഈ പദ്ധതി കാർഷിക മേഖലയെ സമ്പുഷ്ടമാക്കിയോ എന്ന ചോദ്യത്തിന് വ്യത്യസ്തമായ മറുപടികൾ ആയിരിക്കും കിട്ടുക. കാർഷിക മേഖലയിൽ തൊഴിലാളി ക്ഷാമത്തിന് അത് കാരണമായി എന്നും കാർഷിക തൊഴിൽ സംസ്കാരം നശിപ്പിച്ചു എന്നും ഒക്കെ ധാരാളം കർഷകർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഭാവനാപൂർണമായി അത് കുറെയൊക്കെ പ്രയോജനപ്പെടുത്തിയ സന്ദര്ഭങ്ങളും ഇല്ലാതില്ല.ഗ്രാമീണ മേഖലയിൽ സ്ഥിര ആസ്തികളുടെ രൂപീകരണത്തിന് അവ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.അത്തരത്തിൽ കർഷകർക്ക് നിശ്ചിത മാതൃകയിൽ ഉള്ള കാലിത്തൊഴുത്തുകൾ, കോഴിക്കൂടുകൾ, ആട്ടിൻ കൂടുകൾ, ജലസേചന കിണറുകൾ, കുളങ്ങൾ, ബയോഗ്യാസ് പ്ലാന്റ്റുകൾ, പുരാപ്പുറ മഴവെള്ള സംഭരണികൾ, കിണർ റീചാർജിങ് സംവിധാനം, മത്സ്യ കുളങ്ങൾ എന്നിവ നിർമ്മിക്കുന്നതിന്റെ കൂലി (ലേബർ ) ഈ പദ്ധതിയിൽ വകയിരുത്താൻ സാധിക്കും.വിശദമായി അറിയാൻ അതതു ഗ്രാമ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി വിഭാഗവുമായി ബന്ധപ്പെടുക.ഇത്രയും വലിയ ഒരു സാമ്പത്തിക സ്രോതസ് കാർഷിക മേഖലയെ സമ്പുഷ്ടമാക്കാൻ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും കർഷകരും പ്രതിജ്ഞാബദ്ധമാകണം.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular