ശ്ലീഹാ ഒന്നാം ഞായർ
(വി.യോഹന്നാൻ : 20:19-23)
സഭയുടെ ജന്മദിനമാണ് പന്തക്കുസ്താ . ദൈവത്തിന്റെ പരിശുദ്ധാരൂപിയെ ക്രിസ്തു ശിഷ്യർക്ക്മേൽ നിവേശിപ്പിച്ച ദിനം.
അടഞ്ഞ വാതിലിലൂടെ അടഞ്ഞു എന്ന് കരുതിയ ജീവിത മേഖലകളിലേയ്ക്ക് നിങ്ങൾക്ക് സമാധാനം
എന്ന ക്രിസ്തു മൊഴി പുതിയഒരു ജീവിത വീഥിതുറന്നു. ആത്മാവ് നല്കിയ ധൈര്യം ഭീരുത്വത്തിന്റെ കെട്ടറുത്തു. ക്രിസ്തുവിൻ സഭ, പ്രിയ മണവാട്ടി രക്തസാക്ഷികളുടെ ചുടുനിണത്താൽ പോഷിപ്പിക്കപ്പെട്ടു.
അരൂപിയുടെ ആവാസം അതിശയിപ്പിക്കുന്ന അടയാളങ്ങളായി ജീവിതത്തെ മാറ്റും.
ജീവചരിത്രത്തിൽ, മദർ തെരേസ പറയുന്നു. അവളുടെ പ്രായത്തിലും കാലത്തും, സ്ഥലത്തും, അവൾക്ക് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ, വ്യത്യസ്തയാകാനാകുമോ? അടഞ്ഞ വാതിലിനു പിന്നിൽ മറഞ്ഞിരിന്ന അപ്പോസ്തലന്മാരെപ്പോലെയായിരുന്നു അവൾ. ക്രിസ്തു തന്നെ അത്ഭുതപ്പെടുത്തിയെന്ന് അവൾ പറഞ്ഞു. പൂട്ടിയ വാതിലിലൂടെ അവൻ വന്ന് അവളുടെ മേൽ തന്റെ ആത്മാവ് നിശ്വസിച്ചു. അവൻ അവളെ രണ്ടാമത്തെ ദൈവവിളി നൽകി .
നമുക്കും ദൈവാത്മാവിന്റെ സ്വരത്തിന് കാതോർക്കാം… അനുഗ്രഹപ്രദമായ പന്തക്കുസ്താ തിരുനാൾ