കേരള വെറ്ററിനറി സർവ്വകലാശാലയുടെ മീറ്റ് ടെക്നോളജി യൂണിറ്റ്, 2022 ജൂൺ 15, 16, 17 തീയതികളിൽ മാംസോത്പന്ന മേഖലയിൽ സമരംഭകത്വ വികസനത്തിനായി മാംസം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉല്പാദനം, കോഴി, പോത്തു, പന്നി ഇറച്ചി സംസ്കരണം എന്നിവയെക്കുറിച്ചുള്ള പരിശീലനം, മാംസം കൈകാര്യം ചെയ്യുന്നവർക്കുള്ള ശുചിത്വവും ശാസ്ത്രീയവുമായ കശാപ്പ് രീതികളെക്കുറിച്ചുള്ള പരിശീലനം എന്നീ വിഷയങ്ങളിലും മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
പൂർണമായും പ്രാക്ടിക്കൽ രീതിയിലുള്ള ഈ നൈപുണ്ണ്യ വികസന പരിശീലനപരിപാടി മാംസസംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന കശാപ്പുകാർ, വിതരണക്കാർ, കർഷകർ, കേരളത്തിനകത്തും പുറത്തും മാംസസംസ്കരണ വിപണന മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ, ഫുഡ് ടെക്നോളജി പഠിച്ചിട്ടുള്ള വിദ്യാർത്ഥികൾ എന്നിവർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യം രെജിസ്റ്റർ ചെയ്യുന്ന 15 പേർക്കുമാത്രമേ ജൂണിലെ ബാച്ചിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. പരിശീലന പരിപാടിയുടെ രെജിസ്ട്രേഷൻ ഫീസ്, ട്രെയിനിങ് കിറ്റ് , tea, snack, lunch എന്നിവ ഉൾപ്പടെ Rs. 5000/- (അയ്യായിരം രൂപ) യാണ് ഫീസ്.
കൂടുതൽ വിവരങ്ങൾക്ക് പരിശീലനപരിപാടിയുടെ നോട്ടീസ് ഇതോടൊപ്പം ചേർത്തിട്ടുണ്ട്. അല്ലെങ്കിൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Dr Irshad A. (irshad@kvasu.ac.in; 9895213500)
Dr Sathu T. (sathu@kvasu.ac.in; 9447293042)
Dr Silpa Sasi (silpa.s@kvasu.ac.in; 81379 58806)
വാർത്തകൾക്കായി പാലാ വിഷന്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/IsoLlthY1yK5sTPePHTw4Z
👉 visit website pala.vision