പാലാ: കാരിത്താസ് ഇന്ത്യയുടെ ആശാകിരണം കാൻസർ സുരക്ഷാ യജ്ഞത്തിൻ്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച “കാൻസർ വരും മുൻപേ” ബോധവൽക്കരണ പരിപാടിയുടെ രൂപതാതല ഉദ്ഘാടനം രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ നിർവഹിച്ചു. ചേർപ്പുങ്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫൊറോനാ വികാരി ഫാ.ജോസഫ് പാനാമ്പുഴ അദ്ധ്യക്ഷനായിരുന്നു.പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ , ബി.വി.എം ഹോളിക്രോസ്സ് കോളേജ് പ്രിൻസിപ്പൽ ഫാ. സെബാസ്റ്റ്യൻ തോണിക്കുഴി PSWS പ്രൊജക്ട് ഓഫീസർ മെർലി ജയിംസ് എന്നിവർ പ്രസംഗിച്ചു. മാർ സ്ലീവാ മെഡിസിറ്റി സീനിയർ കൺസൾട്ടൻ്റ് ഡോ.സിസ്റ്റർ സെലിൻ ജോർജ് ,ഡോ. ജോബിൻ കെ ജോണി എന്നിവർ കാൻസർ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. ചേർപ്പുങ്കൽ ഫൊറോനയിലെ വിവിധ ഇടവകകളിൽനിന്നുള്ളസ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളും ബി വി എം കോളേജിലെ വിദ്യാർത്ഥിനികളും പരിപാടിയിൽ പങ്കെടുത്തു.
“കാൻസർ വരും മുമ്പേ ” ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി
Date: