അരുവിത്തുറ: വിശ്വാസ പരിശീലനത്തിൽ പന്ത്രണ്ടാം ക്ലാസ്സ് പാസായ സെന്റ് ജോർജ് ഫൊറോനാ പള്ളി ഇടവകയിലെ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും യാത്രയയപ്പും നൽകി. അരുവിത്തുറ ഫൊറോനാ പള്ളി വികാരി റവ. ഫാ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സൺഡേ സ്കൂൾ ഡയറക്ടർ റവ. ഫാ. ആൻ്റണി തോണക്കര, SMYM ഡയറക്ടർ റവ. ഫാ. ജോസ് കിഴക്കേതിൽ, ഹെഡ്മാസ്റ്റർ ശ്രീ. ജോബിൻ തട്ടാംപറമ്പിൽ, സി. ആൻസീലിയ FCC, ശ്രീ. ഷാജു കുന്നക്കാട്ട്, SMYM പ്രസിഡൻ്റ് ബെനിസൺ, ട്രീസാ ജോബിൻ പരുന്തുവീട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ അമല മരിയ ബിനോയി വലിയവീട്ടിലിനെ ഉപഹാരം നൽകി ആദരിച്ചു. അരുവിത്തുറ സൺഡേ സ്കൂളൂം SMYM അരുവിത്തുറ യൂണിറ്റും സംയുക്തമായിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.