ഇലഞ്ഞി – വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ മെയ് 2,3 തിയതികളിലായി ടെക്നോ- കൾച്ചറൽ ഫെസ്റ്റ് നടത്തപെടുന്നു

Date:

ഇലഞ്ഞി – വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ മെയ് 2,3 തിയതികളിലായി ടെക്നോ- കൾച്ചറൽ ഫെസ്റ്റ് നടത്തപെടുന്നു .പ്രശസ്ത സിനിമ താരം ദർശന സുദർശൻ ഉദ്ഘാടനം നിർവഹിച്ചു. വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. അനൂപ് കെ. ജെ, വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ, പി ആർ ഓ ശ്രീ. ഷാജി ആറ്റുപുറം, സ്റ്റാഫ് കോഡിനേറ്റേഴ്സ് പ്രൊഫ. രാഗി ആർ, പ്രൊഫ. സിത്താര അസീസ്, പ്രൊഫ. ആൽബിൻ ജെയിംസ്, പ്രൊഫ. സെൽമ സണ്ണി, സ്റ്റുഡന്റ് കോഡിനേറ്റേഴ്സ് സ്റ്റെഫിൻ റോയ്, അമൽ ജെയിംസ്, സ്നേഹ സി എന്നിവർ സംസാരിച്ചു.

കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഗ്നി 2024 എന്ന് പേരിട്ട ടെക്നോ കൾച്ചറൽ ഫെസ്റ്റിവലിൽ വിവിധയിനം കല- കായിക, – ശാസ്ത്ര- സാങ്കേതിക പ്രദർശനങ്ങളും പരിപാടികളും നടത്തപ്പെടുന്നു.

ആദ്യദിനത്തിൽ പ്രൊജക്റ്റ് എക്സ്പോയും, റോബോ വാർ, ചിത്രരചന, മ്യൂസിക് ബാൻഡ് കോമ്പറ്റിഷൻ, ഫാഷൻ ഷോ, ഗെയിം സോൺ, ഐ ഇ ഡി സി യുടെ നേതൃത്വത്തിൽ ഉള്ള മത്സരങ്ങളും നടത്തപ്പെട്ടു.

രണ്ടാം ദിവസത്തിൽ ഓട്ടോ എക്സ്പോ, വെർച്വൽ റിയാലിറ്റി, സ്പോട്ട് ഫോട്ടോഗ്രാഫി, ട്രഷർ ഹണ്ട്, ഡാൻസ് മത്സരങ്ങൾ, കാണികളിൽ ആവേശം കൊള്ളിക്കാൻ ആനവണ്ടി മ്യൂസിക് ബാൻഡ്, വിവിധ ഡിപ്പാർട്മെന്റുകളുടെ പ്രൊജക്റ്റ്‌ എക്സ്പോ, വർക്കിംഗ്‌ മോഡൽ,
തുടങ്ങിയവ നടത്തപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

'വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും' വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...