പാലാ: കുടുംബങ്ങളുടെ നവീകരണത്തിനായി പാലാ രൂപത ആവിഷ്കരിക്കുന്ന ഇന്റൻസീവ് ഹോം മിഷന്റെ രണ്ടാം ബാച്ചിന്റെ പരിശീലനത്തിന് തുടക്കമായി. പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിലുള്ള മാർ സെബാസ്റ്റ്യൻ വയലിൽ ഹാളിൽ ആരംഭിച്ച പരിശീലന പദ്ധതി പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് പെരിയ ബഹു. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. സഭയുടെ നവീകരണം കുടുംബത്തിൽ നിന്നാണ് ആരംഭിക്കേണ്ടത് എന്നും വിശ്വാസത്താൽ ജ്വലിക്കുന്ന കുടുംബങ്ങളാണ് സഭയുടെ സമ്പത്തെന്നും മോൺ. ജോസഫ് തടത്തിൽ ഓർമിപ്പിച്ചു.
പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. ഹോളി ഫാമിലി പാവനാത്മ പ്രൊവിൻസ്, പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ട്രീസാ ജോസഫ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. പാലാ സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജെയിംസ് മംഗലത്ത്, ഹോളി ഫാമിലി സന്ന്യാസിനി സമൂഹത്തിന്റെ വികാർ പ്രൊവിൻഷ്യൽ സി. ഡോ. ഉദയാ ഗ്രേസ്, IFDF ഡയറക്ടർ ഡോ. ഡെൽസി പുറത്തൂർ, ഫാമിലി കൗൺസിലർ സി. എൽസി കോക്കാട്ട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പാലാ രൂപതയിലെ വിവിധ സന്ന്യാസിനീ സമൂഹങ്ങളിലെ 306 സിസ്റ്റേഴ്സാണ് രണ്ടു ബാച്ചുകളിലായി നടക്കുന്ന പരിശീലന പദ്ധതിയിൽ പങ്കെടുക്കുന്നത്. ഏപ്രിൽ മാസം 1-3 വരെ നടന്ന ബാച്ചിൽ 134 പേർ പങ്കെടുത്തു. ഇന്നലെ മുതൽ ആരംഭിച്ച രണ്ടാം ബാച്ചിന്റെ പരിശീലന പരിപാടിയിൽ 173 സിസ്റ്റേഴ്സ് പങ്കെടുക്കുന്നു. കുടുംബ പ്രേക്ഷിതത്വം മുഖ്യ ഉത്തരവാദിത്വമായി സ്വീകരിക്കുന്ന ഹോളി ഫാമിലി സന്ന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിലാണ് പരിശീലന പദ്ധതി നടപ്പിലാക്കുക. രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് കുടുംബ നവീകരണം അജപാലന ശുശ്രൂഷയിൽ ഈ വർഷം പ്രത്യേക പ്രാധാന്യം കൊടുത്തു നിർവ്വഹിക്കുന്നത്.
AI ഓഡിയോ ന്യൂസ് കേൾക്കാം
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision