വേനൽക്കാല രോഗങ്ങളെ കുറിച്ചും പകർച്ചവ്യാധികളെ കുറിച്ചും ഉള്ള ബോധവൽക്കരണ പരിപാടി കുറവലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ദേവമാതാ കോളേജിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി മത്തായി നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സുനിൽ സി മാത്യു മുഖ്യപ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ഷിബു മോൻ കെ വി ബോധവൽക്കരണ ക്ലാസ് നയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
പഞ്ചായത്ത് സെക്രട്ടറി ശ്രീ പ്രദീപ് എൻ, വാർഡ് അംഗങ്ങൾ എന്നിവർ സംസാരിച്ചു. എൻ ആർ ഇ ജി എ യുടെ ഖരദ്രവ്യ മാലിന്യങ്ങളുടെ സംസ്കരണ ഉപാധികളെ കുറിച്ച് അസിസ്റ്റന്റ് എൻജിനീയർ ശ്രീമതി റോസിലി സംസാരിച്ചു. പഞ്ചായത്തിന്റെ കീഴിലുള്ള വിവിധ വാർഡുകളിലെ കുടുംബശ്രീ അംഗങ്ങളും ഹരിത കർമ്മ സേനാംഗങ്ങളും മേറ്റുമാരും വാർഡ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.