പാലാ: രൂപത എസ്.എം.വൈ.എം.സമിതിയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംയുക്തമായി അന്തരാഷ്ട്ര വനിത ദിനം ആചരിച്ചു. മരങ്ങാട്ടുപ്പിള്ളി സെന്റ് തോമസ് പള്ളി പാരിഷ് ഹാളിൽ വച്ചു നടന്ന വനിതാ ദിന സമ്മേളനം സാമൂഹ്യ പ്രവർത്തക നിഷ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. മുടി ദാനം ചെയ്യാൻ സന്നദ്ധയായ കുമാരി അനീറ്റ ജോണിൻ്റെ മുടി സ്വീകരിച്ചു കൊണ്ടാണ് സാമൂഹ്യ മുടി ദാനം ചെയ്യൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.
തിരുവനന്ദപുരം മേജർ അതിരൂപത എം.സി.വൈ.എം പ്രസിഡൻ്റ് രഞ്ജിത ആർ മുഖ്യപ്രഭാഷണം നടത്തി. മോട്ടിവേഷൻ വാഗ്മി കുമാരി ലിനറ്റ് മരിയ. കെ. താമരശ്ശേരി, പി.എസ്.ഡബ്ളിയു.എസ് പ്രോജക്ട് കോർഡിനേറ്റർ മെർലി ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. കാരിത്താസ് ഇൻഡ്യയുടെ ആശാകിരണം ക്യാൻസർ സുരക്ഷാ യജ്ഞത്തിന്റെ ഭാഗമായാണ് വനിതാ ദിനത്തിൽ മുടി ദാനം സംഘടിപ്പിച്ചത്.
സുരക്ഷിതമായി സോഷ്യൽ മീഡിയ ഉപയോഗിക്കാം. നിങ്ങളുടെ പേര് ഫോൺ നമ്പർ ഇവ ആരും അറിയാതെ പ്രധാന വാർത്തകൾ അറിയാനും പ്രചരിപ്പിക്കാനും വാട്സ്ആപ്പ് ചാനലിലൂടെ സാധിക്കും
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ FOLLOW ചെയ്യുമല്ലോ
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X