കുറവിലങ്ങാട് : വജ്ര ജൂബിലി പ്രഭയില്‍ തിളങ്ങിനില്‍ക്കുന്ന ദേവമാതാ കോളേജിന്റെ ധനതത്വ ശാസ്ത്ര വിഭാഗം 1964 മുതല്‍ 2023 വരെയുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ അധ്യാപകരുടെയും ഒരു മഹാസംഗമം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 25/02/2024 നടന്ന സംഗമത്തില്‍ ഇക്കണോമിക്‌സ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ശ്രീ എം കെ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പൂര്‍വവിദ്യാര്‍ത്ഥിയും സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ ചെയര്‍മാനുമായ ഡോ.വി എ ജോസഫ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
കോളേജ് മാനേജര്‍ ആര്‍ച്ച്പ്രീസ്റ്റ് വെരി റവ ഡോ അഗസ്റ്റിന്‍ കുട്ടിയാനിയില്‍, പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ. സുനില്‍ സി മാത്യു, ധനതത്വ ശാസ്ത്ര പൂര്‍വ്വ വിദ്യാര്‍ത്ഥിയും കോളേജ് പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റും കൂടിയായ മുന്‍ എംഎല്‍എ ശ്രീ പി എം മാത്യു, കോളേജ് ബര്‍സാര്‍ റവ.ഫാ. ജോസഫ് മണിയഞ്ചിറ, വകുപ്പ് അധ്യക്ഷ ഡോ എല്‍സമ്മ ജോസഫ്, മുന്‍ വകുപ്പ് അധ്യക്ഷന്‍ ഡോ ടി.ടി മൈക്കിള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പൂര്‍വ്വ അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു അധ്യാപകരായ മിസ് ജിനു ജോസഫ്, അമല്‍ ഫിലിപ്പ്, ആദിദേവ് എസ്, അഖില്‍ ഷാജി, വീണ വിജയന്‍, ജിജിമോള്‍ ജെ, അസോസിയേഷന്‍ സെക്രട്ടറി അലക്‌സിന്‍ ജോണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ കലാപരിപാടികളോടെ നടന്ന സംഗമം ഫോട്ടോ സെഷനും വിപുലമായ സദ്യയോടും കൂടി അവസാനിച്ചു.