- പാലാ വിഷൻ ന്യൂസ് -
2024 ഫെബ്രുവരി 26, തിങ്കൾ 1199 കുംഭം 13
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ
-പൂഞ്ഞാർ സംഭവത്തിൽ അരുവിത്തുറ പള്ളി ഇടവകാംഗങ്ങൾ വായ് മൂടി കെട്ടി പ്രതിഷേധിച്ചു.
വലിയനോമ്പുകാലത്തെ പ്രാർത്ഥനയും ദൈവാരാധനയും തടസപ്പെടുത്തുന്ന രീതിയിൽ പൂഞ്ഞാർ ഫൊറോന പള്ളി അങ്കണത്തിൽ ബഹളമുണ്ടാക്കിയ സാമൂഹിക വിരുദ്ധരെ തടയാൻ ശ്രമിച്ച അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിയെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഞായറാഴ്ച രാവിലെ വി. കുർബാനയ്ക്ക് പള്ളിയിലെത്തിയ അരുവിത്തുറ ഇടവക ജനങ്ങൾ വൈദികരുടെ നേതൃത്വത്തിൽ വായ് മൂടി കെട്ടി പ്രതിഷേധിച്ചു. പ്രതിഷേധത്തിന് വികാരിയച്ചൻ, സഹവികാരിമാർ, കൈക്കാരന്മാർ, യോഗ പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.
– ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യത്തിനു വഴങ്ങാതെ കോൺഗ്രസ്. ലോക്സഭാ സീറ്റ് നൽകാനാകില്ലെന്നു വ്യക്തമാക്കിയ കോൺഗ്രസ് നേതൃത്വം പകരം രാജ്യസഭാ സീറ്റ് അധികമായി നൽകാമെന്ന് അറിയിച്ചു.നിർദേശത്തിൽ ഇന്ന് മലപ്പുറത്ത് നടക്കുന്ന നേതൃയോഗത്തിനുശേഷം മറുപടി പറയാമെന്ന് ലീഗ് നേതാക്കൾ കോൺഗ്രസിനെ അ റിയിച്ചു.
– യുപിയിലെ പടക്കനിർമാണശാല യിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
യുപിയിലെ കൗശാമ്പി ജില്ലയിലാണ് സംഭവം. പടക്കനിർമാണശാലയ്ക്ക് സമീപത്തെ ങ്ങും വീടുകൾ ഇല്ലാത്തതിനാൽ വലിയ അ പകടം ഒഴിവായി.
– റഷ്യയുമായുള്ള രണ്ട് വർഷത്തെ യു ദ്ധത്തിൽ 31,000 സൈനികർ കൊല്ലപ്പെട്ടതാ യി യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലൻസ്കി. തങ്ങളുടെ രാജ്യത്തിന്റെ വിജയം പാശ്ചാ ത്യ പിന്തുണയെ ആശ്രയിച്ചിരിക്കുന്നുവെ ന്നും അമേരിക്ക ഒരു നിർണായക സൈനി ക സഹായ പാക്കേജിന് അംഗീകാരം നൽ കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സെലൻ സ്കി പറഞ്ഞു.
– സംസ്ഥാനത്തെ ജയിലുക ളിലെ തടവുകാരുടെ എണ്ണത്തിൽ വർധനയു ണ്ടായതിനെത്തുടർന്നു ഭക്ഷണച്ചെലവിന ത്തിൽ വകയിരുത്തിയിരുന്ന തുകയിൽ വൻ വർധന. ജയിലുകളിലെ തടവുകാർക്കു ഭക്ഷ ണത്തിനായി ബജറ്റിൽ നീക്കിവച്ച തുക ചെ ലവഴിച്ചുകഴിഞ്ഞതിനു പിന്നാലെ 2.4 കോടി കൂടി ധനവകുപ്പ് അനുവദിച്ചു. ഇതിൽ രണ്ടു കോടി രൂപ തടവുകാരുടെ ഭ ക്ഷണത്തിനും 40 ലക്ഷം രൂപ വൈദ്യുതി ബി ൽ അടയ്ക്കുന്നതിനുമായാണ് അനുവദിച്ച ത്.
– ക്ഷേത്രങ്ങൾക്കു നികുതി ഏർപ്പെ ടുത്താനുള്ള കർണാടക ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ചാരിറ്റബിൾ എ ൻഡോവ്മെന്റ് നിയമഭേദഗതി ബിൽ ഉപരിസ ഭയായ ലെജിസ്ലേറ്റീവ് കൗൺസിലിൽ പരാജ യപ്പെട്ടു. ലെജിസ്ലേറ്റീവ് അസംബ്ലിയിൽ കഴിഞ്ഞയാ ഴ്ച ബിൽ സർക്കാർ പാസാക്കിയിരുന്നു. ഉപ രിസഭയിൽ പ്രതിപക്ഷത്തിനാണു മുൻതൂ ക്കം.
– കോവിഡ് വാക്‌സിനേഷന്‍ മനുഷ്യ ശരീരത്തിലെ പതിമൂന്നോളം രോഗാവസ്ഥകളെ നേരിയ തോതില്‍ വഷളാക്കുന്നുവെന്ന് കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ ഗവേഷണ വിഭാഗമായ ഗ്ലോബല്‍ വാക്‌സിന്‍ ഡേറ്റ നെറ്റ് വര്‍ക്കിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് വാക്‌സിനേഷന്‍ മനുഷ്യ ശരീരത്തിലെ മസ്തിഷ്‌കം, ഹൃദയം, രക്തം എന്നിവയവുമായി ബന്ധപ്പെട്ട് അപൂര്‍വം ചിലരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയത്.
– ലോക്സഭാ തിരഞ്ഞെടുപ്പിനു ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യം നിഷേധിച്ച് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. ബംഗാളിലെ മുഴുവൻ സീറ്റിലും തൃണമൂൽ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ മുഖ്യമന്ത്രി മമതാ ബാനർജിയും ഈ നിലപാട് എടുത്തിരുന്നു. ബംഗാളിൽ 42 ലോക്സഭ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പിൽ തൃണമൂൽ 22 സീറ്റും ബിജെപി 18 സീറ്റും നേടിയപ്പോൾ കോൺഗ്രസ് രണ്ടു സീറ്റിൽ ഒതുങ്ങിയിരുന്നു.
– ഇനി മൂന്ന് മാസം പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കീ ബാത്ത്’ പ്രക്ഷേപണം ചെയ്യില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് നടപടി. ഫെബ്രുവരി അവസാന വാരത്തിലെ ‘മൻ കീ ബാത്ത്’ പരിപാടിയാണ് ഇന്നലെ പ്രക്ഷേപണം ചെയ്തത്. മൻ കി ബാത്തിന്റെ 110 -ാം എപ്പിസോഡാണ് ഇന്ന് നടന്നത്.
-ആഴക്കടലിലെ അതിമനോഹര ദൃശ്യങ്ങൾ ആസ്വദിച്ച അനുഭവങ്ങൾ ജനങ്ങളുമായി പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. സമുദ്രത്തിനിടയിലെ ദ്വാരക നഗരം ദർശിച്ചതിന്റെ അനുഭവമാണ് അദ്ദേഹം ജനങ്ങളുമായി പങ്കുവെച്ചത്. സ്‌കൂബാ ഡൈവിലൂടെയാണ് അദ്ദേഹം കടലിനടിയിലെ കാഴ്ച്ചകൾ ആസ്വദിച്ചത്. ദ്വാരകാധിഷ് ക്ഷേത്ര ദർശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ സ്‌കൂബാ ഡൈവിംഗ്.
– നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രധാന സ്ഥാനാര്‍ത്ഥികളുടെ മണ്ഡലങ്ങള്‍ ഈയാഴ്ച പുറത്തിറക്കുന്ന ആദ്യ പട്ടികയില്‍ ബിജെപി ഉള്‍പ്പെടുത്തും. രാജ്‌നാഥ് സിംഗിനും നിതിന്‍ ഗഡ്കരിക്കും വീണ്ടും സീറ്റു നല്‍കാനാണ് ബിജെപിയിലെ ധാരണ. കേരളത്തിലെ സീറ്റുകളും ആദ്യ പട്ടികയിലുണ്ടാവും.
– ലോക്കോ പൈലറ്റില്ലാതെ ജമ്മു കശ്മീരിലെ കത്വയിൽ നിന്ന് നീങ്ങിയ ഗുഡ്‌സ് ട്രെയിൻ ഓടിയത് 80 കിലോമീറ്റർ. പഞ്ചാബിലെ ദസൂയയിലെ ഉഞ്ചി ബസ്സിക്ക് സമീപം നിർത്തിയത് വൻ അപകടം ഒഴിവാക്കാൻ കാരണമായി. കശ്മീരിലെ കത്വാ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് തനിയെ നീങ്ങിയത്. ഏറെ പണിപ്പെട്ടാണ് പഞ്ചാബിലെ മുകേരിയനിൽ വെച്ച് ട്രെയിൻ നിർത്തിയത്. സംഭവത്തിൻ്റെ വീഡിയോ വൈറലായിട്ടുണ്ട്.ആളില്ലാ ട്രെയിൻ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചതായാണ് വിവരം
– 22 വർഷത്തെ തിരച്ചിലിനൊടുവിൽ സിമി ഭീകരൻ അറസ്റ്റിൽ. നിരോധിത സംഘടനയായ സിമിയിലെ അംഗമായ ഹനീഫ് ഷെയ്ഖാണ് അറസ്റ്റിലായത്. യുഎപിഎ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 2001 മുതൽ പൊലീസ് ഇയാൾക്ക് വേണ്ടി തെരച്ചിൽ നടത്തുകയായിരുന്നു.
– രാജ്യത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും. വിദ്യാഭ്യാസ മന്ത്രാലയം ഈ ആശയം നേരത്തെ മുന്നോട്ടുവച്ചിരുന്നു. 2024-25 അധ്യയന വര്‍ഷം മുതല്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
– കെഎസ്ആർടിസി വനിത കണ്ടക്ടർമാരുടെ യൂണിഫോമിൽ പുതിയ മാറ്റങ്ങൾ. യൂണിഫോം ചുരിദാർ മാത്രമെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവിറക്കി. ഇതോടെ, താല്പര്യമുള്ള കണ്ടക്ടർമാർക്ക് പാന്റ്സും ഷർട്ടും ധരിക്കാവുന്നതാണ്. എന്നാൽ, ഓവർ കോട്ട് നിർബന്ധമാണെന്ന് ഉത്തരവിൽ വ്യക്തമാക്കി. യൂണിഫോമിൽ ലിംഗ സമത്വം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കാക്കി നിറത്തിലാണ് പുതിയ യൂണിഫോം.
– ഓടുന്ന വാഹനങ്ങള്‍ക്കുള്ളില്‍ ഇരുന്ന് പുകവലിക്കുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്. വാഹനങ്ങള്‍ ചൂടായിരിക്കുന്ന സമയത്ത് ചെറിയൊരു തീപ്പൊരി പോലും അപകടത്തിന് കാരണമാകാമെന്ന് എംവിഡി അറിയിച്ചു. കൂടാതെ സിഗരറ്റ് വലിച്ചതിന് ശേഷം പുറത്തേക്ക് വലിച്ചെറിയപ്പെടുന്ന സിഗരറ്റ് കുറ്റികള്‍ മൂലം നിരത്തിലുള്ള മറ്റേതെങ്കിലും വാഹനങ്ങളില്‍ നിന്നും പെട്രോള്‍, ഗ്യാസ് മുതലായവ ലീക്കായിട്ടുണ്ടെങ്കില്‍ വലിയൊരു ദുരന്തത്തിന് ഇടയാക്കുമെന്നും എം വി ഡി അറിയിച്ചു.
– കൊല്ലം ആര്യങ്കാവ് പുളിയറയ്ക്ക് സമീപം റെയില്‍വേ പാളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണ അന്ത്യം. തിരുനെല്‍വേലി മുക്കുടല്‍ സ്വദേശി മണിയാണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ നിന്നും 50 അടി താഴ്ചയില്‍ റെയില്‍വേ ട്രാക്കിലേക്കാണ് അര്‍ദ്ധരാത്രിയോടെ ലോറി വീണത്.കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പ്ലൈവുഡ് കയറ്റി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് കഷ്ണങ്ങളായാണ് ഡ്രൈവര്‍ മണിയുടെ മൃതദേഹം ലഭിച്ചത്.
– പത്തനംതിട്ട തിരുവല്ലയില്‍ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. Iതൃശൂര്‍ സ്വദേശികളായ അതുല്‍, അജില്‍ എന്നിവരും ഇവരെ സഹായിച്ച മറ്റൊരാളുമാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ നാലരയോടെ പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മറ്റ് രണ്ട് പേരെയും കസ്റ്റഡിയിലായത്.
– വയനാട് ജില്ലയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങിയതായി സൂചന. മുള്ളൻകൊല്ലിയിലാണ് കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്തെ പശുക്കിടാവിനെയും കടുവ പിടികൂടിയിട്ടുണ്ട്. തൊഴുത്തിൽ നിന്ന് 100 മീറ്റർ മാറി പാടത്താണ് പശുവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മുള്ളൻകൊല്ലിയിലെ തോമസിന്റെ ഒരു വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ പിടിച്ചത്.
– ഷെൽട്ടർ ഹോമിൽ താമസിച്ചിരുന്ന 15 വയസുകാരിയെ കാണാതായി. അടിമാലിയിലെ ഷെൽട്ടർ ഹോമിലാണ് സംഭവം. പരീക്ഷ കഴിഞ്ഞ് ബസിൽ തിരികെ പോകുന്നതിനിടെ പൈനാവിനും തൊടുപുഴയ്ക്കും ഇടയിൽ വച്ചാണ് പെൺകുട്ടിയെ കാണാതായിരിക്കുന്നത്. ശനി വൈകിട്ടാണ് സംഭവം. അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെങ്കിലും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
– ബാലുശേരിയില്‍ ഹോം നഴ്‌സ് മരിച്ചത് മകന്‍ എറിഞ്ഞ കല്ല് കൊണ്ടാണെന്ന് പൊലീസ് കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ട് മകന്‍ മണികണ്ഠനെ ബാലുശേരി ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കരിയാത്തന്‍കാവ് കുന്നുമ്മല്‍ ഗോവിന്ദന്റെ ഭാര്യ അമ്മിണി (53) ആണ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്.
– ബസുകളുടെ മത്സരയോട്ടത്തിനിടെ, കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. സ്വകാര്യ ബസിനെ മറികടക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.
– മന്നത്ത് പദ്മനാഭനെ കുറിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്ത്. മന്നത്തിനെ അന്നും ഇന്നും വര്‍ഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാര്‍ട്ടിയാണ് മന്നത്തിനെതിരായ പ്രചാരണത്തിനു പിന്നിലെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. സിപിഎമ്മിന് നേരെയാണ് സുകുമാരന്‍ നായര്‍ വിമര്‍ശനം ഉന്നയിച്ചത്
– വിവിധ രാജ്യങ്ങളിലേക്ക് ലഹരിമരുന്ന് കയറ്റുമതി ചെയ്യുന്ന രാജ്യാന്തര ശൃംഖലയിലെ കണ്ണികളെ പിടികൂടി എൻസിബി. ഡൽഹിയിൽ വെച്ചാണ് സംഘം പിടിയിലായത്. നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും (എൻസിബി) ഡൽഹി പൊലീസിന്റെ സ്പെഷൽ സെല്ലും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് സംഘം വലയിലായത്. തമിഴ്‌നാട് സ്വദേശികളായ മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്. ലഹരിമരുന്ന് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന 50 കിലോ സ്യൂഡോഫെഡ്രിൻ ഇവരിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
– ഇൻഷുറൻസ് തുക ലഭിക്കാൻ അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ഫത്തേഹ്പൂരിലാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇൻഷുറൻസ് തുക തട്ടുക എന്ന ലക്ഷ്യത്തോടെ എത്തിയ ഹിമാൻഷു എന്ന യുവാവാണ് പോലീസിന്റെ പിടിയിലായത്. ദീർഘനാളായി ഓൺലൈൻ ഗെയിമിന് അടിമയായിരുന്നു ഹിമാൻഷു. ഇതോടെ, ലക്ഷങ്ങളുടെ കടബാധ്യതയാണ് ഉണ്ടായത്.
-കേരളത്തെ രക്ഷിക്കാൻ ജനക്ഷേമവും നാടിന്റെ വികസനവും ലക്ഷ്യം വയ്ക്കുന്ന ട്വന്റി20 പാർട്ടിക്കു മാത്രമേ കഴിയൂവെന്ന് ലോക്സഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സംസ്ഥാന പ്രസിഡന്റ് സാബു എം.ജേക്കബ്. ചാലക്കുടി, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളിലാണ് ട്വന്റി20 മത്സരിക്കുന്നത്. ചാലക്കുടിയിൽ അഡ്വ. ചാർലി പോളും (60), എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയുമാണ് (28) സ്ഥാനാർഥികൾ. 2012 മുതൽ മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവാണ് ചാർലി.
– ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎല്‍ഡി) ഹരിയാന യൂണിറ്റ് പ്രസിഡന്റും മുൻ എംഎൽഎയുമായ നഫെ സിങ് റാഠിയെ അജ്ഞാതർ വെടിവച്ചു കൊന്നു. ഞായറാഴ്ച വൈകിട്ട് ഝജ്ജർ ജില്ലയിലെ ബഹാദുർഗഡ് ടൗണിലായിരുന്നു സംഭവം. കാറിലെത്തിയ അക്രമികൾ മറ്റൊരു വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു.
– മലയിന്‍കീഴ് (തിരുവനന്തപുരം): സ്‌കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. സ്‌കൂട്ടറില്‍ മാതാപിതാക്കളോടും സഹോദരനുമൊപ്പം സഞ്ചരിച്ചിരുന്ന അസ്നാന്‍(3) ആണ് മരിച്ചത്നീരോട്ടുകോണം വടക്കുംകരപൂത്തന്‍വീട്ടില്‍ ജോണിയും ഭാര്യ സുനിതയും മകന്‍ ആസ്നവ്(5), ഇളയ മകന്‍ അസ്നാന്‍(3) എന്നിവരാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്.
– 2023ലെ ഏറ്റവും മികച്ച ക്രിസ്ത്യൻ സിനിമയ്ക്കുള്ള ഇന്‍റര്‍നാഷ്ണൽ ക്രിസ്ത്യൻ വിഷ്വൽ മീഡിയ (ഐസിവിഎം) ഗോൾഡൻ ക്രൗൺ അവാർഡ് ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ കരസ്ഥമാക്കി. തന്റെ 21-ാം വയസിൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മധ്യപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ത്യാഗോജ്വല ജീവിതം വിവരിക്കുന്ന സിനിമയാണിത്. ലോക ക്രിസ്‌ത്യൻ ചലച്ചിത്ര നിർമാണത്തിലെ മികവിന്റെ പ്രതീകമാണ് ഐസിവിഎം ഗോൾഡൻ ക്രൗൺ അവാർഡ്.