ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ക്രിസ്തു വിശ്വാസത്തെ പ്രതി കഴുത്തറത്ത് കൊലപ്പെടുത്തിയ 21 കോപ്റ്റിക് ക്രൈസ്തവരുടെ സ്മരണാര്‍ത്ഥമുള്ള പരിപാടിയില്‍ ഫ്രാന്‍സിസ് പാപ്പയും പങ്കെടുക്കും.
നാളെ വ്യാഴാഴ്ച സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന എക്യുമെനിക്കൽ പരിപാടിയില്‍ മാര്‍പാപ്പ പങ്കെടുക്കുമെന്ന് ഡിക്കാസ്റ്ററി ഫോർ പ്രൊമോട്ടിംഗ് ക്രിസ്ത്യൻ യൂണിറ്റിയാണ് അറിയിച്ചിരിക്കുന്നത്.ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററി പ്രസിഡൻ്റ് കർദ്ദിനാൾ കുർട്ട് കോച്ചിൻ്റെ അധ്യക്ഷതയിൽ വൈകുന്നേരം 5 മണിക്കാണ് എക്യുമെനിക്കൽ പരിപാടി ആരംഭിക്കുക. ക്വയർ ചാപ്പലിൽ കോപ്റ്റിക് ഗായകസംഘത്തിൻ്റെ പരിപാടിയും നടക്കും. 2015 ഫെബ്രുവരി 12ന്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് (ISIL) അവരുടെ ഓൺലൈൻ മാസികയായ ‘ഡാബിക്’ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെ നഗരത്തിൽ നിന്നു തട്ടിക്കൊണ്ടുപോയ 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രൈസ്തവരായ തൊഴിലാളികളുടെ ഫോട്ടോകൾ പുറത്തുവിട്ടിരിന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision