ഇന്നലെ ലൂര്‍ദ് നാഥയുടെ തിരുനാള്‍ ദിനത്തില്‍ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനയിൽ മാമ അന്തൂല എന്നറിയപ്പെടുന്ന മരിയ അന്റോണിയോ ഡി പാസിനെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു
. അർജന്‍റീനയുടെ ആദ്യത്തെ വനിത വിശുദ്ധയാണ് മരിയ അന്റോണിയോ.ഇഗ്നേഷ്യൻ ആത്മീയത സംരക്ഷിക്കുന്നതിൽ മരിയ ഉറച്ചുനിന്നുവെന്ന് അർജൻ്റീന സ്വദേശി കൂടിയായ ഫ്രാന്‍സിസ് പാപ്പ സ്മരിച്ചു. ലാറ്റിൻ അമേരിക്കയിൽ പ്രദേശത്തിന്റെ നിയന്ത്രണം ഉണ്ടായിരുന്ന സ്പെയിനിലെ രാജാവ് ജെസ്യൂട്ട് വൈദികരെ പുറത്താക്കിയതിനു ശേഷം മാമ അന്തൂലയാണ് ഇഗ്നേഷ്യൻ ആത്മീയത വിസ്മൃതിയിൽ ആയിപ്പോകാതെ കാത്തുസൂക്ഷിച്ചത്.ജെസ്യൂട്ടുകളെ പുറത്താക്കിയപ്പോൾ, വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ പരിശുദ്ധാത്മാവ് അവളിൽ ഒരു മിഷ്ണറി ജ്വാല ജ്വലിപ്പിക്കുകയായിരിന്നുവെന്നു ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ”മരുഭൂമികളിലൂടെയും അപകടകരമായ റോഡുകളിലൂടെയും ആയിരക്കണക്കിന് മൈലുകൾ കാൽനടയായി” സഞ്ചരിച്ച് ആളുകളെ ദൈവത്തിലേക്ക് കൊണ്ടുവരുന്നതിന് അർജൻ്റീനിയൻ വിശുദ്ധ അപ്പോസ്തോലിക ആവേശത്തിൻ്റെയും ധൈര്യത്തിൻ്റെയും മാതൃകയായിരിന്നുവെന്ന് ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision