മദർ എലീശ്വയെ ധന്യയായി ഉയർത്തിയതിനെത്തുടർന്നുള്ള കൃതജ്ഞതാ ബലിയർപ്പണം വരാപ്പുഴ കോൺവെന്റിൽ നടന്നു.
വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികനായിരുന്നു. മദർ എലീശ്വയെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നൊവേന പ്രാർത്ഥന ഝാൻസി രൂപത ബിഷപ്പ് ഡോ. പീറ്റർ പറപ്പിള്ളി നിർവഹിച്ചു. ധന്യ മദർ എലീശ്വയുടെ ചിത്രത്തിൻ്റെ അനാച്ഛാദനം തിരുവനന്തപുരം ലത്തീൻ അതിരൂ പത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ നിർവഹിച്ചു.2023 നവംബർ എട്ടിന് വത്തിക്കാനിൽ മദർ എലീശ്വയെ ധന്യയായി പ്രഖ്യാപിച്ച ഡിക്രി (ഇറ്റാലിയൻ ഭാഷയിലുള്ളത്) ഒസിഡി സഭ പ്രോവിൻഷ്യൽ ഫാ. അഗസ്റ്റിൻ മുള്ളൂർ വായിച്ചു.
മലയാള പരിഭാഷ വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ വായിച്ചു. തുടർന്ന് ധന്യ മദർ എലീശ്വയുടെ നാമത്തിലുള്ള സ്ത്രീശക്തീകരണ അവാർഡ് ലിമ ജോസിന് ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ സമ്മാനിച്ചു. ധന്യ മദർ എലീശ്വയുടെ വിശുദ്ധ വചനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി നിർവഹിച്ചു. സിസ്റ്റർ സൂസി രചിച്ച ‘ധന്യ മദർ ഏലീശ്വ പുണ്യ സരണിയുടെ അനശ്വര പ്രയാണം’ എന്ന പുസ്‌തകം സുൽത്താൻപേട്ട് ബിഷപ്പ് ഡോ. ആൻ്റണി സ്വാമി പീറ്റർ അബീർ പ്രകാശനം ചെയ്‌തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision