അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ സ്ഥിതി ചെയ്യുന്ന കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക ഈ വർഷം ഇന്ത്യാനാപോളിസിൽ നടക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ പ്രധാനപ്പെട്ട സ്പോൺസറാകുമെന്ന് പ്രഖ്യാപിച്ചു.
പത്താമത് ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ജൂലൈ മാസത്തിൽ ലൂക്കാസ് ഓയിൽ സ്റ്റേഡിയത്തിൽവെച്ചായിരിക്കും നടക്കുക. വൈദികർക്ക് വേണ്ടി പ്രത്യേക പരിപാടി സംഘടിപ്പിക്കാൻ യൂണിവേഴ്സിറ്റി പദ്ധതിയിടുന്നുണ്ട്. കൂടാതെ ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ എത്തുന്നവരുമായി സമ്പർക്കം നടത്തുന്നതിന് വേണ്ടി രണ്ട് പ്രത്യേക വേദികളും യൂണിവേഴ്സിറ്റി ക്രമീകരിക്കും. അതേസമയം പരിപാടി നടക്കുന്നതോടെ വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള ഏറ്റവും വലിയ സ്പോൺസറായി യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക മാറും.
ദിവ്യകാരുണ്യം എന്നത് നമ്മുടെ കൂട്ടായ്മയുടെ ഏറ്റവും വലിയ അടയാളമാണെന്നും, ആ നീർച്ചാലിൽ നിന്നാണ് സഭയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഊർജ്ജം ലഭിക്കുന്നതെന്നും കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയുടെ അധ്യക്ഷൻ പീറ്റർ കീൽപാട്രിക്ക് പറഞ്ഞു. ദിവ്യകാരുണ്യ അവബോധവും, കൂട്ടായ്മയും, ആത്മീയതയും വീണ്ടെടുക്കാൻ വേണ്ടിയുള്ള മെത്രാന്മാരുടെ ആഹ്വാനത്തിന് ഉടനടി മറുപടി നൽകാനുള്ള ഉത്തരവാദിത്വം അമേരിക്കയിലെ കത്തോലിക്കാ സഭയുടെ ദേശീയ സർവകലാശാല എന്ന നിലയിൽ കാത്തലിക് യൂണിവേഴ്സിറ്റിക്ക് ഉണ്ടെന്നാണ് തന്റെ ബോധ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision