വ്യാജ മതനിന്ദ ആരോപണത്തിന്റെ പേരില്‍ അഞ്ഞൂറിലധികം ദിവസങ്ങളായി ജയിലില്‍ നരകയാതന അനുഭവിച്ചുകൊണ്ടിരുന്ന 5 കുട്ടികളുടെ മാതാവായ നൈജീരിയന്‍ ക്രിസ്ത്യന്‍ വനിത റോഡ ജടാവുക്ക് ഒടുവില്‍ മോചനം. ജാമ്യം കിട്ടിയതിനെത്തുടര്‍ന്ന്‍ ജയില്‍ മോചിതയായ റോഡ ഇപ്പോള്‍ ഒരു രഹസ്യസ്ഥലത്ത് തന്റെ വിചാരണയും കാത്ത് കഴിയുകയാണെന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ എ.ഡി.എഫ് ഇന്റര്‍നാഷ്ണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിചാരണയില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയാണെങ്കില്‍ ജടാവുവിന് 5 വര്‍ഷങ്ങള്‍കൂടി ജയിലില്‍ കഴിയേണ്ടി വരും.
തന്നെ പരീക്ഷ പാസാകുവാന്‍ സഹായിച്ചതിന് യേശുവിനോട് നന്ദിപറഞ്ഞുകൊണ്ടുള്ള സന്ദേശം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ നൈജീരിയയിലെ സോകോട്ടോ സംസ്ഥാനത്തില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ദെബോറ ഇമ്മാനുവല്‍ എന്ന ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തി മൃതദേഹം ചുട്ടെരിച്ചതിനെ അപലപിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തതാണ് കുറ്റമായി പോലീസ് കണക്കാക്കിയിരിക്കുന്നത്. 2022 മെയ് മാസത്തിലാണ് ജടാവു തടവിലാകുന്നത്. നിരവധി പ്രാവശ്യം ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ജടാവുവിന് ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പോലും വലിയ പ്രതിഷേധം ഉയര്‍ന്നിരിന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision