ഹർത്താലുകൾ നടത്തി റെക്കോർഡ് ഇട്ടിട്ടുള്ള സംസ്ഥാനത്ത് ഹർത്താൽ നടത്തി ഉദ്ദേശലക്ഷ്യം നേടിയെടുത്ത ഒരു സംഭവത്തെ കുറിച്ച് ഹർത്താൽ അനുകൂലികൾക്ക് വിശദീകരിക്കാൻ സാധിക്കുമോ.
ദേശീയ പണിമുടക്ക് എന്ന പേരിൽ നടത്തുന്ന ജനദ്രോഹ ഹർത്താലിനെ തള്ളിക്കളയുക കടകൾ തുറക്കുക ഓഫീസുകൾ പ്രവർത്തിക്കുക വാഹനങ്ങൾ നിരത്തിലിറക്കുക
മാർച്ച് 28,29 തീയതികളിൽ സർക്കാർ ജീവനക്കാരും കുടുംബങ്ങളും മറ്റു സംസ്ഥാനങ്ങളിൽ ഹർത്താൽ ഇല്ല എന്ന് ഉറപ്പുള്ളത് കൊണ്ട് തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും ടൂർ നടത്തും ശനിയാഴ്ച ലീവ് എടുത്താൽ ശനി ഞായർ തിങ്കൾ ചൊവ്വ അങ്ങനെ നാല് ദിവസങ്ങൾ ശമ്പളത്തോടു കൂടി ലഭിക്കും പിന്നെ ബുധനാഴ്ച വന്ന് പൊതുജനത്തിന് മുകളിൽ കുതിര കേറിയാൽ മതി
പക്ഷെ യാചകരും അനാഥരുമൊക്കെ ഭക്ഷണം കിട്ടാതെ നരകിക്കും. യാത്ര ചെയ്ത് വരുന്ന നൂറുകണക്കിന് ആളുകൾ റെയിൽവേ സ്റ്റേഷനുകളിൽ, ബസ് സ്റ്റാന്റുകളിൽ ഒക്കെ കുടുങ്ങി പോകും. ആശുപത്രികളുടെ പ്രവർത്തനങ്ങൾ അവതാളത്തിൽ ആകും. ടൂറിസം, ഗതാഗതം, ഐടി മേഖലകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കോടികളുടെ നഷ്ടം ഉണ്ടാകും.
ഹർത്താൽ ദിനങ്ങളിൽ ജോലിയ്ക്ക് പോകാൻ ശ്രമിക്കുന്നവരെ മുഷ്‌ക്ക് ഉപയോഗിച്ച് നേരിടും. ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി അടപ്പിക്കും.. അക്രമ വാർത്ത അറിയുന്നതോടെ ജോലിയ്ക്ക് പോകാൻ താല്പര്യം ഉള്ള മറ്റുള്ളവർ വീട്ടിൽ തന്നെ ഇരിക്കാൻ നിർബന്ധിതർ ആകും. ഹർത്താൽ ഗംഭീര വിജയമെന്ന് സംഘാടകർ വിളിച്ചു കൂവും. വരുന്ന ഹർത്താൽ ദിനങ്ങളിലും സംഭവിക്കാൻ പോകുന്നത് ഇതൊക്കെ തന്നെയായിരിക്കും
ഏറ്റവും വലിയ ദയനീയ തമാശ ഈ അഖിലേന്ത്യാ ഹർത്താൽ കേരളത്തിനെ മാത്രമേ ബാധിക്കൂ എന്നതാണ്. മറ്റുള്ള സ്റ്റേറ്റുകളിൽ ഒരു കട പോലും അടക്കില്ല. 99% പേരും ജോലിയ്ക്ക് ഹാജരാകുകയും ചെയ്യും. ഇങ്ങനെയൊരു അഖിലേന്ത്യ ഹർത്താൽ നടക്കുന്നുണ്ടെന്ന് ഭൂരിപക്ഷം ജനങ്ങളും അറിയുക പോലുമില്ല. പിന്നെ എന്തിനീ പ്രഹസനം ???
കോവിഡ് മഹാമാരിയുടെ ദുരന്ത ഫലങ്ങൾ സമൂഹം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഈ വീഴ്ചയിൽ നിന്നും എഴുന്നേറ്റ് നടക്കാൻ ശ്രമിക്കുന്നവനെ ഇടങ്കാൽ ഇട്ട് വീഴ്ത്തുന്ന പരിപാടിയാണ് ഈ രണ്ട് ദിവസത്തെ ഹർത്താൽ. പ്രതിഷേധിക്കാൻ ഈ രീതി മാത്രമേ പാടുള്ളു എന്നില്ലല്ലോ ???
ജനങ്ങളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം മാത്രം ഇതേപോലെ ജനങ്ങളെ പ്രത്യക്ഷമായി ബാധിക്കുന്ന കാര്യങ്ങളിൽ തീരുമാനം സ്വീകരിക്കുക. അല്ലെങ്കിൽ നാളെ ഈ ഹർത്താൽ നടത്തുന്നവരുടെ സംഘടനകൾക്ക് വരുംകാലങ്ങളിൽ ചവറ്റു കുട്ടയിൽ തന്നെയായിരിക്കും സ്ഥാനം.
അല്ലായെങ്കിൽ 28, 29 ഹർത്താൽ കഴിഞ്ഞ് 30-ന് നേരം പുലരുന്നത് ശുഭ വാർത്തകൾ കേട്ടുകൊണ്ടായിരിക്കണം , ഹർത്താലിൽ മുട്ടുമടക്കിയ സർക്കാർ എല്ലാ ആവശ്യങ്ങളും അംഗീകരിക്കും എന്ന് നിങ്ങൾക്ക് ഉറപ്പു പറയാനാകണം
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്നു വരെ നിരന്തരമായ ജനകീയ പ്രക്ഷോഭത്തിലൂടെ അല്ലാതെ ഒരു ഹർത്താലിലൂടെ ഒരു പ്രശ്നവും പരിഹരിക്കപെട്ടതായി അറിവില്ല ……….. പിന്നെ ജനങ്ങളെ ദുരിതത്തിലാഴ്ത്തി കൊണ്ട് എന്തിനീ പ്രഹസനം ???
ദേശീയ പണിമുടക്ക് എന്ന പേരിൽ നടത്തുന്ന ജനദ്രോഹ ഹർത്താലിനെ തള്ളിക്കളയുക കടകൾ തുറക്കുക ഓഫീസുകൾ പ്രവർത്തിക്കുക വാഹനങ്ങൾ നിരത്തിലിറക്കുക.