സീറോ മലബാർ സഭയെ സധൈര്യം നയിക്കുകയും പ്രതിസന്ധികളിൽ അക്ഷോഭ്യനായി വിശ്വാസത്തിന് സാക്ഷ്യം നൽകുകയും ചെയ്ത ഇടയനാണ് മാർ ജോർജ് ആലഞ്ചേരിയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ
. സീറോ മലബാർ സഭയെ ആഗോളതലത്തിൽ വളർത്തുന്നതിന് നിർണായക പങ്ക് വഹിച്ച കർദ്ദിനാൾ മാർ ആലഞ്ചേരിയോടുള്ള രൂപതയുടെ സ്നേഹാദരവുകൾ അറിയിക്കുന്നതായി രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനത്തിൽ മാർ ജോസ് പുളിക്കൽ പറഞ്ഞു.സീറോ മലബാർ സഭയുടെ അഡ്‌മിനിസ്ട്രേറ്ററായി നിയമിതനായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന് പാസ്റ്ററൽ കൗൺസിൽ ആശംസകൾ നേർന്നു. പൈതൃകവാത്സല്യത്തോടെ സഭാ മക്കൾക്ക് എഴുതിയ മാർപാപ്പയുടെ കത്ത് ഉൾക്കൊണ്ട് ഒരുമിച്ച് മുന്നോട്ടുപോകേണ്ടതുണ്ടെന്നും പാസ്റ്ററൽ കൗൺസിൽ ആഹ്വാനം ചെയ്‌തു.വികാരി ജനറാളും ചാൻസലറുമായ റവ.ഡോ. കുര്യൻ താമരശേരി സമ്മേളനത്തിന് സ്വാഗതം ആശംസിക്കുകയും ഡോ. ജോസ് കല്ലറക്കൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു. റവ.ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ, റവ. ഡോ. മാത്യു ശൗര്യാംകുഴിയിൽ, ഫാ. ഫിലിപ് തടത്തിൽ, പാസ്റ്റർ കൗൺസി ൽ സെക്രട്ടറി ഡോ. ജൂബി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision