വിശുദ്ധ നാട്ടിലെ ക്രൈസ്തവർക്ക് പ്രത്യാശ പകരാൻ ഇറക്കിയ ക്രിസ്തുമസ് ഗാനം ശ്രദ്ധ നേടുന്നു
ആഗോളതലത്തിൽ വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശാനും, യുദ്ധത്തിനിടെ അവർക്ക് പ്രത്യാശ നൽകാനും ചിട്ടപ്പെടുത്തിയ ക്രിസ്തുമസ് ഗാനം ശ്രദ്ധ നേടുന്നു. ലണ്ടൻ ആസ്ഥാനമായുള്ള ഓബർഫ്യൂസ് എന്ന ബാൻഡുമായി സഹകരിച്ചാണ് ബെത്‌ലഹേം സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ യൂസ്റ്റീന സഫർ ഗാനത്തിന് രൂപം നൽകിയത്. ‘ഹിയർ എയ്ഞ്ചൽസ് ക്രൈ’ എന്നാണ് ക്രിസ്തുമസ് ഗാനത്തിന് പേര് നൽകിയിരിക്കുന്നത്. ഗാനത്തിനു ഫ്രാൻസിസ് മാർപാപ്പ ആശംസ അറിയിച്ചു.
ഇത്തരമൊരു ഉദ്യമത്തെ പറ്റി കേട്ടതിൽ മാർപാപ്പ സന്തോഷവാനായിരുന്നുവെന്ന് വെസ്റ്റ്മിനിസ്റ്റർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ വിൻസന്റ് നിക്കോളസിന് അയച്ച സന്ദേശത്തിൽ പരിശുദ്ധ സിംഹാസനം കുറിച്ചു. യേശുക്രിസ്തു ജനിച്ച സ്ഥലത്തിന്റെ പ്രാധാന്യത്തെ പറ്റി അവബോധം സൃഷ്ടിക്കാൻ ഈ വർഷത്തെ ക്രിസ്തുമസിന് ഗാനം കൊണ്ട് സാധിക്കുമെന്ന പ്രതീക്ഷ ഫ്രാൻസിസ് പാപ്പ പ്രകടിപ്പിച്ചു. സമാധാനത്തിന്റെ രാജകുമാരന്റെ നാട് തീർച്ചയായും സഹവർത്തിത്വത്തിന്റെയും, സംവാദത്തിന്റെയും, പ്രത്യാശയുടെയും നാടായി അറിയപ്പെടേണ്ടതുണ്ടെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിന്‍ ഒപ്പിട്ട കത്തിൽ പറയുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision