കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിരമിച്ചു; മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അഡ്മിനിസ്ട്രേറ്റർ

Date:

. സീറോമലബാർസഭയിൽ വർധിച്ചുവരുന്ന അജപാലന ആവശ്യങ്ങളും തന്റെ ആരോഗ്യ സ്ഥിതിയും പരിഗണിച്ചു മേജർ ആർച്ചുബിഷപ്പിന്റെ ഉത്തരവാദിത്വത്തിൽ നിന്നും വിരമിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് കർദിനാൾ മാർ ആലഞ്ചേരി സമർപ്പിച്ച രാജി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. പൗരസ്ത്യ സഭാ നിയമം, കാനൻ 127 പ്രകാരം പുതിയ മേജർ ആർച്ചുബിഷപ് സ്ഥാനം ഏറ്റെടുക്കുന്നതുവരെ കൂരിയമെത്രാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവ് സീറോമലബാർസഭയുടെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കും.

2019-ൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മേജർ ആർച്ചുബിഷപ് സ്ഥാനത്തുനിന്നു വിരമിക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് പരിശുദ്ധ പിതാവിനു രാജി സമർപ്പിച്ചിരുന്നു. എന്നാൽ സിനഡിന്റെ തീരുമാനപ്രകാരം പരിശുദ്ധ പിതാവ് അന്നു രാജി സ്വീകരിച്ചില്ല. വീണ്ടും 2022 നവംബർ 15നു ഔദ്യോഗിക സ്ഥാനത്ത് നിന്നും വിരമിക്കാനുള്ള ആഗ്രഹം അറിയിച്ചുകൊണ്ട് സമർപ്പിച്ച രാജി സ്വീകരിച്ചുകൊണ്ടു പരിശുദ്ധ പിതാവ് നല്കിയ അനുവാദപ്രകാരമാണ് 2023 ഡിസംബർ 7-ാം തിയതി പ്രാബല്യത്തിൽവരുന്നവിധം കർദിനാൾ മാർ ജോർജ് ആലഞ്ചേരി മേജർ ആർച്ചുബിഷപ്പിന്റെ സ്ഥാനത്തുനിന്നു വിരമിക്കുന്നത്.

സീറോമലബാർസഭയുടെ രണ്ടാമത്തെ കൂരിയ മെത്രാനായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ 1992ലാണു വൈദികനായത്. റോമിലെ ഹോളിക്രോസ് യൂണിവേഴ്സിറ്റിയിൽനിന്നു സഭാനിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹം കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ശുശ്രൂഷകൾക്കു ശേഷം 2014-ൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയായിൽ വൈസ് ചാൻസലറായി നിയമിതനായി. 2017 നവംബർ 12-നാണു മെത്രാനായി അഭിഷിക്തനായത്. പുതിയ മേജർ ആർച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പു നടക്കുന്ന സിനഡിന്റെ നടത്തിപ്പും സ്ഥാനരോഹണവുമുൾപ്പെടെ സഭയുടെ ഭരണപരമായ ഉത്തരവാദിത്വങ്ങൾ അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ പിതാവിൽ നിക്ഷിപ്തമാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഏറ്റുമാനൂരിൽ മഴയെ തുടർന്ന് കൂറ്റൻ പാല മരത്തിന്റെ ശിഖരം ഒടിഞ്ഞ് വ്യാപാര സ്ഥാപനത്തിന് മുകളിൽ വീണു

തിങ്കളാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. പട്ടിത്താനം മണർകാട് ബൈപ്പാസിൽ...

വയനാട്: ദില്ലിയിലെത്തി പ്രധാനമന്ത്രിയെ വീണ്ടും കാണുമെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ...

ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി. 7 വര്‍ഷത്തിന്...

പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി...