ജോജി തുടങ്ങിയ പ്രോലൈഫ് വിപ്ലവം നൂറിന്റെ നിറവില്‍.
കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രസവത്തിന് പിന്നാലെ സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് കോലഞ്ചേരി സ്വദേശിയായ ജോജി എന്ന യുവാവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘ജീവസമൃദ്ധി’ പ്രോലൈഫ് പദ്ധതി നൂറിന്റെ നിറവില്‍. ജീവസമൃദ്ധി പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട നൂറാമത്തെ കുടുംബത്തിന് പാലാ രൂപതാ ആസ്ഥാനത്തുവെച്ച് സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും ചേർന്ന് പതിനായിരം രൂപ കൈമാറി. കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളായ ജോസുകുട്ടി- അനീറ്റ ദമ്പതികളുടെ നാലാമത്തെ കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ചാണ് നൂറാമത്തെ സഹായം കൈമാറിയിരിക്കുന്നത്.
ആധുനിക സമൂഹത്തിൽ ചെറിയ കുടുംബങ്ങളായി തങ്ങളിലേക്കുതന്നെ ചുരുങ്ങുന്ന സ്വാർത്ഥതയുള്ള ജീവിതരീതിയിൽനിന്നും വലിയ കുടുംബങ്ങളുടെ മാഹാത്മ്യം മനസിലാക്കി കൂടുതൽ മക്കൾക്ക് ജന്മം നൽകാൻ ഇത്തരം പദ്ധതികൾ സഹായകമാകുമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ദൈവം നൽകുന്ന ജീവൻ പരിപോഷിപ്പിക്കപ്പെടുന്നതിനും വലിയ കുടുംബങ്ങൾ ഉണ്ടാകുന്നതിനും ജീവസമൃദ്ധി പദ്ധതി കാരണമാകട്ടെയെന്ന് കർദ്ദിനാൾ ആശംസിച്ചു. സമുദായത്തിന്റെ വളർച്ചയ്ക്ക് ഗുണകരമായ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ജീവസമൃദ്ധി പ്രവർത്തകരെ മേജർ ആർച്ച് ബിഷപ്പ് അഭിനന്ദിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision