ട്രീയുടെയും പുല്കൂടിന്റെയും അനാവരണം ഡിസംബർ 9ന്
ക്രിസ്തുമസിനുള്ള ഒരുക്കങ്ങളുമായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ക്രിസ്തുമസ് ട്രീയും പുൽക്കൂടും ഒരുങ്ങുന്നു. മാക്ര താലൂക്കിലെ മായിര താഴ്‌വരയിൽനിന്ന് കൊണ്ടുവന്ന 28 മീറ്റർ ഉയരമുള്ള വൃക്ഷമാണ് ഇത്തവണ ക്രിസ്തുമസിനായി വത്തിക്കാനിലെത്തിച്ചിട്ടുള്ളത്. ഏതാണ്ട് 65 ക്വിന്റൽ ഭാരമുള്ള മരം 56 വർഷം പഴക്കമുള്ളതാണ്. പിയെ മോന്തെ മുന്‍സിപ്പാലിറ്റിയുടെ കീഴിലുള്ള അഗ്നിശമനവിഭാഗത്തിന്റെ നിർദ്ദേശപ്രകാരം മുറിച്ചുകളയുവാൻ തീരുമാനിക്കപ്പെട്ട വൃക്ഷമാണ് വത്തിക്കാനിലെത്തിച്ചത്.
മഞ്ഞുവീഴ്ചയുടെ പ്രതീതി ഉളവാക്കുന്ന വിധത്തിൽ വിളക്കുകളും, അലങ്കാരങ്ങളും വൃക്ഷത്തിൽ ഉണ്ടായിരിക്കും. റിയെത്തി പ്രദേശത്തുനിന്ന് കൊണ്ടുവരുന്ന ക്രിസ്തുമസ് പുൽക്കൂട് ഉദ്‌ഘാടനവും ക്രിസ്തുമസ് ട്രീ പ്രകാശനവും ഡിസംബർ 9 ശനിയാഴ്‌ച വൈകുന്നേരം അഞ്ചുമണിക്ക്, വത്തിക്കാൻ ഗവര്‍ണറേറ്റ് പ്രസിഡന്റ് കർദ്ദിനാൾ ഫെർണാണ്ടോ വേർഗെസ് അലസാഗ നിർവഹിക്കും. അന്നേദിവസം രാവിലെ റിയെത്തി, മാക്ര പ്രദേശങ്ങളിൽനിന്നുള്ള പ്രതിനിധിസംഘങ്ങൾ ഫ്രാൻസിസ് പാപ്പയെ സന്ദര്‍ശിക്കുന്നുണ്ട്
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision