ശബ്ദമില്ലാത്തവരുടെ ശബ്ദമാവുക : യുവജന മഹാ സംഗമം നടത്തി

Date:

AS ONE : IT STARTS WITH US എന്ന പേരിൽ എസ്‌. എം.വൈ.എം കെ.സി.വൈ.എം കുറവിലങ്ങാട് ഫൊറോനയുടെ ആഭിമുഖ്യത്തിൽ എസ്‌. എം.വൈ.എം കെ.സി.വൈ.എം കുറവിലങ്ങാട് യൂണിറ്റിന്റെ ആതിഥേയത്ത്വത്തിൽ യുവജന മഹാസംഗമം നടത്തപ്പെട്ടു. ആയിരത്തിലധികം യുവജനങ്ങൾ പങ്കെടുത്ത യോഗത്തിന് കുറവിലങ്ങാട് മർത്തുമറിയും ആർച്ച് ഡിക്കൻ തീർത്ഥാടന ദേവാലയത്തിന്റെ ആർച്ച് പ്രീസ്റ്റ് വെരി.റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ ഉദ്ഘാടനം നിർവഹിച്ചു. എസ്‌. എം.വൈ.എം കെ.സി.വൈ.എം പാലാ രൂപത ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി സന്ദേശം നൽകുകയും 2022 പ്രവർത്തന വർഷത്തെ കെ.സി.വൈ.എം സംസ്ഥാന പ്രസിഡൻറ് ശ്രീ. ഷിജോ ഇടയാടി “യുവജനങ്ങൾ ഒന്നിച്ച്, സഭയോടും, സമൂഹത്തിനോടും” എന്ന വിഷയത്തെക്കുറിച്ച് യുവജനങ്ങളോട് സംസാരിക്കുകയും ചെയ്തു. പാലാരൂപതയുടെ പ്രസിഡൻറ് ആദരണീയനായ ശ്രീ. തോമസ് ബാബു, പാലാ രൂപത ജോയിൻ ഡയറക്ടർ റവ. സി. നവീന സി.എം.സി, എസ്‌. എം.വൈ.എം കുറവലങ്ങാട് ഫൊറോന യൂണിറ്റ് ഡയറക്ടർ റവ. ഫാ. ജോസഫ് ആലാനിക്കൽ, ഫൊറോന പ്രസിഡൻറ് ശ്രീ. എബി ജോസഫ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡൻറ് കുമാരി. ടെസ്റ്റ് ബി വിനയാ, ഫൊറോന യൂണിറ്റ് ലേ ആനിമേറ്റർ ശ്രീ. ലിജോ ജോർജ് മുക്കത്ത്, യൂണിറ്റ് പ്രസിഡൻറ് കുമാരി. അമല ബെന്നി എന്നിവർ വേദിയിൽ സന്നിഹിതനായിരുന്നു. രൂപതാ, മേഖല, യൂണിറ്റ് ഭാരവാഹികൾ വേദിയിലും സദസ്സിലും സന്നിഹിതരായിരുന്നു. രണ്ടുമണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിച്ച സംഗമം, യുവജന റാലിക്കും, പൊതുസമ്മേളനും, സ്നേഹവിരുനും ശേഷം കൃത്യം ആറുമണിക്ക് അവസാനിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ . ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി...

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...

ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ തുടര്‍ന്നേക്കും

ഝാര്‍ഖണ്ഡിലെ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി....

ബാഴ്‌സലോണയുടെ വാര്‍ഷിക ആഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ച് മെസി

കൗമാരക്കാലം മുതല്‍ ലയണല്‍മെസിയുടെ കാല്‍പ്പന്ത് പരിശീലന കളരിയായിരുന്നു സ്പാനിഷ് ക്ലബ്ബ് ആയ...