spot_img

പ്രഭാത വാർത്തകൾ

spot_img

Date:

  🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
നവംബർ 17, 2023  വെള്ളി 1199 വൃശ്ചികം 1

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.

https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

🗞🏵 മകളുടെ കൊലയാളിയെ മകനായി സ്വീകരിക്കുന്ന ക്ഷമിക്കുന്ന സ്നേഹത്തിന്റെ ഒരു പുത്തൻ വിപ്ലവഗാഥ : ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ് തീയേറ്ററുകളില്‍.    ഹൃദയ സ്പർശിയായ ഇതിവൃത്തം,  അത്യപൂർവ്വമായ മുഹൂർത്തങ്ങൾ, സംഘർഷങ്ങൾ നിറഞ്ഞ രംഗങ്ങൾ, ശ്രവണ സുന്ദരമായ ഗാനങ്ങൾ, ഗ്രാമീണ ഭംഗിയുള്ള ദൃശ്യങ്ങൾ ”ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്”. വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ത്യാഗോജ്വലമായ ജീവിതം പ്രമേയമാക്കി ഒരുക്കിയ ”ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്” എന്ന സിനിമാ  നവംബര്‍ 17  മുതൽ  തീയേറ്ററുകളില്‍  പ്രദർശനത്തിനെത്തുന്നു.  

🗞🏵 സംസ്ഥാന സ്കൂൾ കലോത്സവത്തിന്​ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രം. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ വർഷം മുതൽ നോൺവെജ് ഭക്ഷണവും കലോത്സവത്തിൽ ഉണ്ടാകുമെന്നായിരുന്നു മുൻ നിലപാട്.

🗞🏵 ഗാസയിലെ അൽ ഷിഫ ആശുപത്രി ക്ക് സമീപത്തു നിന്നും ഹമാസ് ബന്ദിയാക്കിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ യേൽ സൈന്യം. ഒക്ടോബർ ഏഴിന് ഗാസ അതിർത്തിക്കടുത്തുള്ള കിബ്ബ്സിലെവീട്ടിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടു പോയ യെഹൂദിത് വെയ്സിന്റെ മൃതദേഹമാണ് ഇ സ്രയേൽ സൈന്യം കണ്ടെടുത്തത്. മൃതദേഹം ഇ സ്രയേലിലേക്ക് കൊണ്ടുപോയി.

🗞🏵 കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ പൊള്ളലേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്റെ മകൻ പ്രവീൺ പ്രദീപാ (24) ണ്‌ വ്യാഴാഴ്ച രാത്രി 10.40 ഓടെ മരിച്ചത്‌. ഇതോടെ കളമശ്ശേരി സ്ഫോടനത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി. സ്ഫോടനത്തിൽ പൊള്ളലേറ്റ്‌ പ്രവീണിന്റെ അമ്മ റീന ജോസ്‌ (സാലി-45), സഹോദരി ലിബ്‌ന (12) എന്നിവർ മരിച്ചിരുന്നു.

🗞🏵 ഹമാസ് നേതാവ് ഇസ്മായിൽ ഹനിയേയുടെ ഗാസയിലെ വീട് ബോംബിട്ട് തകർത്തെ ന്ന് വെളിപ്പെടുത്തി ഇസ്രയേൽ സൈന്യം.. ഇസ്മായിൽ ഹനിയേയുടേതെന്ന് അവകാശപ്പെടുന്ന ഒരു വീടിന് നേരെ യുദ്ധവിമാനങ്ങൾ ബോംബ് വർഷി ക്കുന്നതിന്റെ വീഡിയോ ഇസ്രയേൽ പ്രതിരോധ സേന പുറത്തുവിട്ടു. ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ തലവ നും ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളുമാണ് ഹനിയേ. പല രാജ്യങ്ങളും ഇയാളെ ഹമാസിന്റെ തലവനാ യി കണക്കാക്കുന്നു.
 
🗞🏵 ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക എപ്പോൾ നൽകുമെന്ന് കേരള അഡ്മിനിസ്ട്രേറ്റീ വ് ട്രൈബ്യൂണൽ. 2021 മുതലുള്ള കുടിശിക എന്ന് നൽകാൻ കഴിയുമെന്ന് രേഖാമൂലം അറിയിക്കാൻ സർക്കാരിന് ട്രൈബ്യൂണൽ നിർദേശം നൽകി.ഡിസംബർ 11നകം ഇത് സംബന്ധിച്ച മറുപടി നൽ കിയില്ലെങ്കിൽ ഹർജിയിൽ സ്വന്തം നിലയിൽ ഉത്ത രവിടുമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. ക്ഷാമ ബത്ത ലഭിക്കുന്നില്ലെന്ന് കാട്ടി എൻജിഒ അസോ സിയേഷൻ ഭാരവാഹികളാണ് ട്രൈബ്യൂണലിനെ സമീപിച്ചത്.

🗞🏵 തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച കേസിൽ വഴിത്തിരിവ്. കുട്ടിയുടെ മരണം പന്നിപ്പടക്കം പൊ ട്ടിത്തെറിച്ചെന്ന് സൂചന. ഫോറൻസിക് റിപ്പോർട്ടി ലാണ് വെളിപ്പെടുത്തൽ.ഇതുസംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് പോലീ സിനു കൈമാറി. പറമ്പിൽ കിടന്ന പന്നിപ്പടക്കം കു ട്ടി കടിച്ചതാകാമെന്നാണ് പോലീസ് സംശയിക്കു ന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേ ഷണം ആരംഭിച്ചു.
 
🗞🏵 കേരളത്തിലേക്ക് അടിയന്തിരമായി രണ്ട് ശബരിമല സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ ബോർഡ് അടിയന്തിര ഉത്തരവ് ഇറക്കി. വണ്ടികൾ അനുവദിച്ചുള്ള സൗത്ത് സെൻട്രൽ റെയിൽവേയുടെ സെക്കന്തരാബാദ് ട്രാൻസ്പോർട്ടേഷൻ ബ്രാഞ്ചിന്റെ അറിയിപ്പ് ബന്ധപ്പെട്ട ഡിവിഷണൽ മാനേജർമാർക്കും സാങ്കേതിക വിഭാഗം മേധാവികൾക്കും കൈമാറുകയും ചെയ്തു.സെക്കന്തരബാദിൽ നിന്നു കൊല്ലത്തേക്കും നരാ രിൽ നിന്ന് കോട്ടയത്തേക്കുമാണ് ശബരിമല സ്പെഷൽ സർവീസ് അനുവദിച്ചിട്ടുള്ളത്.

🗞🏵 ഇൻസ്റ്റയിലൂടെ പ്രണയത്തിലായ 19 വയസുകാരനായ കാമുകനൊപ്പം കൊച്ചിയിലെത്തിയ കണ്ണൂർ സ്വദേശിനിയായ 16 വയസുകാരി രണ്ട് രാത്രി കഴിച്ചുകൂട്ടിയത് പാർക്കിലും നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലും. പ്ലസ് വൺ വിദ്യാർഥി നിയാണ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ആലു വ സ്വദേശിക്കൊപ്പം നാട്ടുവിട്ടത്.കാമുകൻ മുമ്പ് തന്നേക്കാൾ പ്രായമുള്ള യുവതിയുമായി പ്രണയത്തിലാകുകയും നാടുവിടുകയും ചെയ്തിരുന്നു.

🗞🏵 മാത്യു ടി. തോമസിനെതിരേയും കെ. കൃഷ്ണൻകുട്ടിക്കെതിരേയും കടുത്ത നിലപാട് സ്വീകരിക്കാൻ സി.കെ. നാണു വിഭാഗം. ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസ് ദേശീയ നേതൃത്വത്തെ തള്ളിപ്പറഞ്ഞിട്ടും തങ്ങൾ ക്കൊപ്പം ചേരാത്ത മാത്യു ടി. തോമസിനെതിരേ യും കെ. കൃഷ്ണൻകുട്ടിക്കെതിരേയും സി.കെ. നാണു വിഭാഗം കടുത്ത നിലപാട് തന്നെ എടുത്തേക്കും. അടുത്ത മാസം ഒൻപതിന് നടക്കുന്ന യോഗ ത്തിൽ പങ്കെടുത്തില്ലെങ്കിൽ മന്ത്രിയെ പിൻവലിക്ക ണമെന്ന് മുഖ്യമന്ത്രിയോട് സി.കെ. നാണു വിഭാഗം ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.

🗞🏵 വൻ വിപുലീകരണ പദ്ധതികളുമായി റെയിൽവേ. 2027ഓടെ എല്ലാ ട്രെയിൻ യാത്രക്കാർക്കും കൺഫേം ടിക്കറ്റ് ഉറപ്പാക്കുമെന്നും എല്ലാ ദിവസവും പുതിയ ട്രെയിനുകൾ ഉണ്ടാകുമെന്നും ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് റെയിൽവേ അധികൃതർ നടത്തിയത്.

🗞🏵 ആഡംബര ബസുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ആഢംബര ബസ് അസറ്റാണെന്നും വലിയ പണച്ചെലവ് ഒഴിവാക്കാനാണ് ബസ് നിർമിച്ചതെന്നും ഇപി ജയരാജൻ പറഞ്ഞു. പ്രതിപക്ഷ ആരോപണത്തിൽ കഴമ്പില്ലെന്നും യാത്രയ്ക്ക് ശേഷം പല ആവശ്യങ്ങൾക്കും ഈ വാഹനം ഉപയോഗിക്കാൻ കഴിയുമെന്നും ജയരാജൻ പറഞ്ഞു. 

🗞🏵 മൊബൈൽ ഫോൺ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിൽ തട്ടിപ്പ് നടക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. നിങ്ങളുടെ അക്കൗണ്ടിലെ പണം തട്ടിയെടുക്കാനായി നിരവധി തന്ത്രങ്ങളാണ് ഓൺലൈൻ തട്ടിപ്പുകാർ ദിനംപ്രതി പരീക്ഷിക്കുന്നത്. മൊബൈൽ ഫോൺ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിലുള്ള തട്ടിപ്പുകളും ഇപ്പോൾ സജീവമാണെന്ന് പോലീസ് അറിയിച്ചു.
 
🗞🏵 എല്ലാവരും ഒറ്റക്കെട്ടായി പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം തിരുവനന്തപുരത്ത് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇസ്രയേല്‍ നടത്തുന്നത് എല്ലാ സീമകളും ലംഘിച്ചു കൊണ്ടുള്ള ആക്രമണമാണ്. ഇതിന് ഇസ്രയേലിനെ പ്രാപ്തമാക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയാണ്’, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം  അമേരിക്കയിലെ ചികിത്സാ ചെലവുകൾക്കായി മുഖ്യമന്ത്രിക്ക് 73 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു

🗞🏵 കായിക മേഖലക്കൊപ്പം ആരോഗ്യ മേഖലയിലും ക്യൂബയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ജൂണിൽ കേരളത്തിൽ നിന്നുള്ള ഔദ്യോഗിക സംഘം ക്യൂബ സന്ദർശിച്ച വേളയിലാണ് കായിക, ആരോഗ്യ മേഖലകളിൽ സഹകരിക്കാൻ ധാരണയായത്. തിരുവനന്തപുരത്ത് ചെ ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

🗞🏵 നിമിഷപ്രിയയ്ക്ക് തിരിച്ചടി. യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളി. കേന്ദ്രം ഇക്കാര്യം ദില്ലി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് അമ്മ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു യെമൻ സുപ്രീം കോടതി. ഹർജിയിൽ 7 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും സർക്കാരിനെ അറിയിച്ചു. പാസ്പോർട്ട് അടക്കം രേഖകൾ കൈമാറാനും കോടതി നിർദേശിച്ചു.

🗞🏵 ഇന്ത്യ ആഗോള പണപ്പെരുപ്പം നിയന്ത്രിച്ചുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. എണ്ണ, വാതക വിപണികളെ മയപ്പെടുത്തിയതിന്റെ അനന്തരഫലമായി, അതിന്റെ വാങ്ങൽ നയങ്ങളിലൂടെയാണ് ഇന്ത്യ ആഗോള പണപ്പെരുപ്പം നിയത്രിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടത്തിയ മാധ്യമ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ. റഷ്യ-ഉക്രെയ്ൻ യുദ്ധകാലത്ത് ഇന്ത്യയുടെ എണ്ണ വാങ്ങൽ നയങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കിയെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി

🗞🏵 ചന്ദ്രയാൻ 3ന്റെ വിക്ഷേപണ വാഹനമായ എൽവിഎം 3യുടെ ഭാഗങ്ങൾ ഭൗമാന്തരീക്ഷത്തിൽ തിരിച്ചെത്തിയതായി ഐഎസ്ആർഒ. വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങൾ വടക്കൻ പസഫിക് സമുദ്രത്തിൽ പതിച്ചതായി ഐഎസ്ആർഒ അറിയിച്ചു.
വിക്ഷേപണം കഴിഞ്ഞ് 124 ദിവസങ്ങൾക്ക് ശേഷമാണിത്. എൽവിഎം 3 എം4 വിക്ഷേപണ വാഹനത്തിന്റെ ക്രയോജനിക് അപ്പർ സ്റ്റേജ് പൂർത്തിയായതായും ഐഎസ്ആർഒ വ്യക്തമാക്കി. 

🗞🏵 ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാ ദൗത്യം അഞ്ചാം ദിവസവും പുരോഗമിക്കുന്നു. ഡല്‍ഹിയില്‍ നിന്ന് എത്തിച്ച പുതിയ യന്ത്രം ഉപയോഗിച്ചാണ് വീണ്ടും രക്ഷാദൗത്യം തുടങ്ങിയിരിക്കുന്നത്. കേന്ദ്രമന്ത്രി വി.കെ സിംഗ് സംഭവസ്ഥലത്ത് എത്തി ദൗത്യം വിലയിരുത്തി. തലചുറ്റലുണ്ടെന്ന് ചില തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മരുന്ന് എത്തിച്ചതായി ദൗത്യസംഘം അറിയിച്ചു. 40 പേരാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങികിടക്കുന്നത്.

🗞🏵 തമിഴ്നാട്ടില്‍ മുഖ്യമന്ത്രി സ്റ്റാലിനും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നു. തീരുമാനമെടുക്കാതെ വച്ചിരുന്ന പത്ത് ബില്ലുകള്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവി സര്‍ക്കാരിന് തിരിച്ചയച്ചു. ഇതിന് പിന്നാലെ സര്‍ക്കാര്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു. ശനിയാഴ്ച നിയമസഭ ചേര്‍ന്ന് ബില്ലുകള്‍ വീണ്ടും പാസാക്കി ഗവര്‍ണര്‍ക്ക് അയക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
 
🗞🏵 നടിയും മുൻ എംപിയുമായ വിജയശാന്തി ബിജെപി വിട്ടു.  രാജിക്കത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ജി കിഷൻ റെഡ്ഡിക്ക് ഇവർ കൈമാറി. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് വിജയശാന്തിയുടെ തീരുമാനം. നടി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

🗞🏵 ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പ്രദേശത്ത് രണ്ട് ഭീകരരെ സൈന്യം വളഞ്ഞു. സംനൂ നെഹാമ മേഖലയിലാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നത്. കുല്‍ഗാമിലെ ദംഹല്‍ ഹന്‍ജി പോര മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.

🗞🏵 ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മലിനീകരണ അവലോകന യോഗം വിളിച്ചു.
പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ആണ് യോഗം വിളിച്ചുചേര്‍ത്തത്.കേന്ദ്രത്തിന്റെ വായുമലിനീകരണ നിയന്ത്രണ പദ്ധതിയില്‍ പറഞ്ഞിരിക്കുന്ന മാര്‍ഗങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി മന്ത്രി കൂടിയാലോചന നടത്തും.

🗞🏵 രണ്ട് കുട്ടികളുടെ അമ്മയായെങ്കിലും കാമുകനെ മറക്കാനാകുന്നില്ല. തുടർന്ന് ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്ത് യുവാവ്. ബീഹാറിലെ ദഹിയ ഗ്രാമത്തിലാണ് സംഭവം. ഇരുപത്തിരണ്ടുകാരിയും രണ്ട് കുട്ടികളുടെ മാതാവുമായ കാജലാണ് ഭര്‍ത്താവ് അജയ് കുമാറിന്റെ അനുഗ്രഹത്തോടെ കാമുകനെ വിവാഹം കഴിച്ചത്.2018ലായിരുന്നു അജയ് കുമാറും കാജലും വിവാഹിതരായത്. അജയ് കുമാറിനെ വിവാഹം ചെയ്യുന്നതിന് മുമ്പ് തന്നെ യുവതിയും രാജ്കുമാറും ഇഷ്ടത്തിലായിരുന്നു.

🗞🏵 കോട്ടയം കറുകച്ചാലിൽ തൊഴിലാളിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു. കറുകച്ചാൽ ദൈവം പടിയിൽ പ്രവർത്തിക്കുന്ന ചട്ടിയും തവിയും എന്ന ഹോട്ടലിന്റെ ഉടമയായ മാവേലിക്കര സ്വദേശി രഞ്ജിത് ആണ് മരിച്ചത്.

🗞🏵 ആലുവയില്‍ അസഫാക്ക് ആലം പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചുവയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച്  പണം തട്ടിയെന്ന പരാതിയില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിനു സസ്പന്‍ഷന്‍. മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്
ചെയ്തത്. 1.20ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി.സഹായിക്കാമെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടില്‍ നിന്ന് എടിഎം കാര്‍ഡ് ഉപയോഗിച്ച് പണമെടുത്തരുന്നു
 
🗞🏵 മധ്യവയസ്കനെ വീ​ടി​നു​ള്ളി​ൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അ​രി​മ്പൂ​ർ സ്വ​ദേ​ശി നെ​ല്ലി​ശേ​രി ഈ​നാ​ശു മ​ക​ൻ ജോ​സ​ഫി(52)നെ​യാ​ണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

🗞🏵 കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ചുണ്ടായ അപകടത്തിൽ യാ​ത്ര​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്കേറ്റു. ഓ​ടംതോ​ട് പു​ൽ​ക്കോ​ട്ടു പ​റ​മ്പ് സു​രേ​ഷ് (39), ഭാ​ര്യ വ​ത്സ​ല (38) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ ന​ന്ന​ങ്ങാ​ടി​യി​ൽ വച്ചാ​ണ് അ​പ​ക​ടം ന‍ടന്നത്.

🗞🏵 കത്തോലിക്ക വിശ്വാസികൾ ഫ്രീമേസൺ പ്രസ്ഥാനത്തിൽ അംഗങ്ങളാകാൻ പാടില്ലായെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് വത്തിക്കാൻ. ഫിലിപ്പീൻസിൽ നിന്നുള്ള ഒരു മെത്രാന് നൽകിയ സംശയ ദൂരീകരണ മറുപടിയിലാണ് വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷന്‍ അധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് കത്തോലിക്കാ പ്രബോധനങ്ങളും, ഫ്രീമേസൺ ചിന്താഗതിയും വ്യത്യസ്തങ്ങളായതിനാൽ കത്തോലിക്ക വിശ്വാസിയായ ഒരു വ്യക്തി ഫ്രീമേസൺ പ്രസ്ഥാനങ്ങളില്‍ അംഗമാകുന്നത് നിഷിദ്ധമാണെന്ന് പറഞ്ഞത്
 
🗞🏵 യേശുക്രിസ്തുവിന്റെ ജനനത്തിന്റെ അഗാധമായ ആനന്ദം പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെ തെക്കേ അമേരിക്കന്‍ രാഷ്ട്രമായ പെറുവില്‍ ഇക്കൊല്ലത്തെ ക്രിസ്തുമസ് നാഷ്ണല്‍ ബെര്‍ത്ത്, പുല്‍ക്കൂട് മത്സരത്തോടൊപ്പം ആഘോഷിക്കും “ക്രിസ്തുവാണ്‌ ക്രിസ്മസ്” (ക്രിസ്തുമസ് ഇസ് ജീസസ്) 2023 എന്ന പത്തൊന്‍പതാമത് നാഷ്ണല്‍ ബെര്‍ത്ത് മത്സരവും പ്രദര്‍ശനവും ‘ദി കള്‍ച്ചറല്‍ തിയേറ്റര്‍ ആന്‍ഡ്‌ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്’ (ഐ.സി.ടി.വൈ.എസ്) ആണ് സര്‍ക്കാര്‍ പങ്കാളിത്തത്തില്‍ ഒരുക്കിയിരിക്കുന്നത്.

🗞🏵 2000 മുതല്‍ ക്രിസ്തുവിനെ ഏറ്റുപറഞ്ഞതിനും സുവിശേഷത്തിന് സാക്ഷ്യം വഹിച്ചതിനും രക്തം ചിന്തിയ നവ ക്രിസ്ത്യന്‍ രക്തസാക്ഷികളെക്കുറിച്ചുള്ള വിശദമായ പട്ടിക തയാറാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ കമ്മീഷന്‍ സ്ഥാപിച്ച് ഫ്രാന്‍സിസ് പാപ്പ. ജൂലൈ 3-ന് പുറത്തുവിട്ട കത്തിലൂടെ കമ്മീഷന്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ച വിവരവും, അതിന്റെ കാരണങ്ങളും പാപ്പ പുറത്തുവിട്ടിരുന്നു. ഫ്രാന്‍സിസ് പാപ്പയുടെ അഭ്യര്‍ത്ഥന പ്രകാരം നവംബര്‍ 9ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് കമ്മീഷന്‍ നിലവില്‍ വന്ന വിവരം വത്തിക്കാന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. “കമ്മീഷന്‍ ഓഫ് ദി ന്യു മാര്‍ട്ടിയേഴ്സ് – വിറ്റ്‌നസ്സസ് ഓഫ് ദി ഫെയിത്ത്” എന്നാണ് പുതിയ കമ്മീഷന്റെ പേര്.

🗞🏵 ദൈവശാസ്ത്ര മേഖലയിലെ പഠനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന പണ്ഡിതര്‍ക്ക് ജോസഫ് റാറ്റ്സിംഗര്‍- പോപ്‌ ബെനഡിക്റ്റ് പതിനാറാമന്‍ വത്തിക്കാന്‍ ഫൗണ്ടേഷന്‍ നല്‍കിവരുന്ന ഉന്നത പുരസ്കാരം പ്രഖ്യാപിച്ചു. റാറ്റ്സിംഗര്‍ പുരസ്കാരം എന്ന പേരില്‍ പ്രസിദ്ധമായ പുരസ്ക്കാരത്തിന് രണ്ട് സ്പാനിഷ് ദൈവശാസ്ത്രജ്ഞരാണ് ഇത്തവണ അര്‍ഹരായിരിക്കുന്നത്. അന്‍പത്തിയൊന്‍പതുകാരനായ ഫാ. പാബ്ലോ ബ്ലാങ്കോ-സാര്‍ട്ടോയും, അന്‍പത്തിയാറുകാരനായ ഫ്രാന്‍സെസ്ക് ടൊറാല്‍ബാ റോസെല്ലോയുമാണ്‌ 2023 റാറ്റ്സിംഗര്‍ പുരസ്കാര ജേതാക്കള്‍. ബെനഡിക്ട് പാപ്പയുടെ മരണത്തിന് ശേഷമുള്ള ആദ്യ പുരസ്ക്കാരമെന്ന പ്രത്യേകത ഇത്തവണയുണ്ട്

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related