സായാഹ്ന വാർത്തകൾ

Date:

പാലാ വിഷൻ വാർത്തകൾ

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

അഖിൽ ജിത്തിനെ ഇഡി ചോദ്യം ചെയ്തു

കണ്ടല സഹകരണ ബാങ്കിന്റെ മാറനല്ലൂരിലെ ബ്രാഞ്ചിൽ വച്ച് ബാങ്കിലെ ജീവനക്കാർക്കൊപ്പമിരുത്തി അഖിൽജിത്തിനെ ഇഡി ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്റെ കാറും ഇഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇഡി പരിശോധന പൂർത്തിയായി

കണ്ടല സഹകരണ ബാങ്കിലെ ഈ ഡി പരിശോധന വ്യാഴാഴ്ച രാത്രി 12 45 വരെ നീണ്ടു.ബുധനാഴ്ച രാവിലെ ആറോടെ തുടങ്ങിയ പരിശോധനയാണ് പൂർത്തിയാക്കി സംഘം മടങ്ങിയത്. ബാങ്കിലെ അക്കൗണ്ട് രേഖകളും കമ്പ്യൂട്ടർ സിപിയു ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ളവ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി.

പലസ്തീൻകാരുടെ കൂട്ടപ്പലായനം തുടരുന്നു

ഗാസ സിറ്റിയിൽ ഇസ്രയേൽ – ഹമാസ് യുദ്ധത്തിനിടെ പലസ്തീൻകാരുടെ കൂട്ടപ്പലായനം തുടരുന്നു. രോഗികൾക്കു പുറമേ ആയിരങ്ങൾ അഭയം തേടിയ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയുടെ പരിസരത്തേക്ക് ഇസ്രയേൽ സൈന്യമടുത്തെന്നാണു റിപ്പോർട്ട്.

മഴ തുടരും

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ  മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര  കാലാവസ്ഥാ വകുപ്പ് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകിഴക്കൻ അറബിക്കടലിനു  മുകളിൽ ന്യൂനമർദ്ദവും കോമാറിൻ  മേഖലക്ക് മുകളിൽ ചക്രവാതച്ചുഴിയും  നിലനിൽക്കുന്നുണ്ട്.

ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാൻ സർക്കാർ

വായു മലിനീകരണം രൂക്ഷമായ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി കെജ്രിവാൾ സർക്കാർ. നവംബർ 20, 21 തീയതികളിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യതകളാണ് സർക്കാർ പരിഗണിക്കുന്നത്. കാൻപുർ ഐഐടിയുടെ സഹകരണത്തോടെയാണ് ഇതിനായുള്ള ശ്രമങ്ങൾ.

രാജ്യസുരക്ഷാ വിവരങ്ങൾ ചോർന്നിരിക്കാം

മഹുവ മൗയിത്രയിലൂടെ രാജ്യസുരക്ഷാ വിവരങ്ങൾ ചോർന്നിരിക്കാമെന്ന് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്. പരസ്യപ്പെടാത്ത 20ലധികം ബില്ലുകൾ എംപിമാർക്ക് മുൻകൂറായി നൽകിയിരുന്നു. ഇക്കാലയളവിലാണ് ലോഗിൻ വിവരങ്ങൾ ഹിരാനന്ദാനി ഗ്രൂപ്പിന് ലഭിച്ചത്. 2019 ജൂലൈ മുതൽ 2023 ഏപ്രിൽ വരെ ലോ ഗിൻ ഉപയോഗിച്ചത് 47 തവണ.

ലീഗിനെ ഭയപ്പെടുത്തി ഒപ്പം നിർത്താൻ കോൺഗ്രസ് ശ്രമം

മുസ്ലിം ലീഗ് യുഡിഎഫിൽ നിന്ന് അകന്നുപോകുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ലീഗിനെ ഭയപ്പെടുത്തി ഒപ്പം നിർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പലതരത്തിലുള്ള സമ്മർദമാണ് കോൺഗ്രസ് ലീഗിന് നൽകുന്നത്. അതിനാൽ തന്നെ ലീഗിന് കോൺഗ്രസിനോട് പഴയകാലത്തുളള അടുപ്പം മാറി. ലീഗിന് അധികകാലം ഇത് തുടരാനാകില്ല.

സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെതിരെ ഗവർണർ

 സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെതിരെ വിമർശനവുമായി ഗവർണർ. സ്വിമ്മിങ് പൂളിനും, ആഘോഷങ്ങൾക്കും പണമുണ്ട്. റേഷന് പണമില്ല. സാമ്പത്തിക പ്രതിസന്ധി രാജ്ഭവനേയും ബാധിച്ചുവെന്ന് ഗവർണർ.

പെൻഷൻ കിട്ടാതെ ഭിക്ഷയാചിച്ച സംഭവം സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് മറിയക്കുട്ടി

തങ്ങളെ സിപിഎം പ്രവർത്തകർ അപമാനിക്കാൻ ശ്രമിക്കുന്നു. ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന പ്രചരണം തെളിയിക്കണം. തനിക്ക് ഭൂമിയുണ്ടെന്ന് പ്രചാരണം അടിസ്ഥാനരഹിതം. ഭൂമി എവിടെയെന്ന് കാണിച്ചുതരാൻ സിപിഎം തയ്യാറാകണം. വീടിനു നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി.

അന്വേഷണം ഊർജിതമാക്കിയതായി ഇരിട്ടി പോലീസ്

‘മല്ലു ട്രാവർ’ എന്ന് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരായ പോക്സോ കേസിൽ അന്വേഷണം ഊർജിതമാക്കിയതായി ഇരിട്ടി പോലീസ്. ഷാക്കിർ സുബ്ഹാന്റെ ആദ്യ ഭാര്യയാണ് ധർമടം പോലീസിന് പരാതി നൽകിയത്. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായാണ് ധർമടം പോലീസ് ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് കേസ് അന്വേഷണം കൈമാറിയത്.

ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ

ഒരു മാസത്തെ ക്ഷേമപെൻഷൻ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചു. 4 മാസത്തെ ക്ഷേമപെൻഷൻ തുകയാണ് കുടിശിക. 6400 രൂപ വീതമാണ് ഓരോരുത്തർക്കും നൽകാനുള്ളത്. ഇതിൽ ഒരുമാസത്തെ കുടിശിക നൽകാനാണ് തീരുമാനിച്ചത്. അതേസമയം, കേന്ദ്രവിഹിതം കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി കുറ്റപ്പെടുത്തി.

വിസാറ്റിൽ ഇന്റർനാഷണൽ അക്കൗനിങ് ദിനം ആഘോഷിച്ചു
ഇലഞ്ഞി: വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ, കോമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ “ഇന്റർനാഷണൽ അക്കൗണ്ടിങ് ഡേ” പ്രോഗ്രാം നടത്തി. കോളേജ് പ്രിൻസിപ്പൽ Prof. മനോജ്‌. E. V സ്വാഗത പ്രസംഗം നടത്തി.CA Mins Mathew ACA,പ്രോഗ്രാം ഉൽഘാടനം ചെയ്തു . റെലെവൻസ് ഓഫ് ഫിനാൻസ് ആൻഡ് അക്കൗണ്ട് എന്ന വിഷയത്തിൽ ” CA Mins Mathew ക്ലാസ്സ്‌ നയിച്ചു.ഡയറക്ടർ wg. Cdr.പ്രമോദ് നായർ(Rtd),Registrar Prof. Subin P. S,PRO Shaji AgustineKunnumpurath,Asst. Prof. Elsamma jose, Asst. Prof Neethu paulose, ശ്രീ അമൽ ജെയിംസ് എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഉരുള്‍പൊട്ടലില്‍ പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം

 ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തില്‍ നിന്ന്...

തിരുവനന്തപുരം കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെ ഗുരുതരവീഴ്ച

സിന്തറ്റിക്ക് ട്രാക്കിൽ ഷൂസ് ഇല്ലാതെ ഓടിയ കുട്ടികൾക്ക് പരുക്കേറ്റു. ഷൂസില്ലാതെ ഓടിയ...

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡോ പി സരിൻ സിപിഐഎം സ്വതന്ത്രനായി മത്സരിക്കും

പാർട്ടി ചിഹ്നമില്ലാതെയായിരിക്കും സരിൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുക. പൊതു വോട്ടുകൾ കൂടി സമാഹരിക്കുക...

ക്ഷമിക്കാൻ കഴിയാത്ത ഒരുവൻ മാത്രമേയുള്ളൂ, ക്ഷമ ലഭിക്കാത്തവൻ

ദൈവം ഒരിക്കലും തളരുന്നില്ല അവന്റെ സ്നേഹം ക്ഷണിക്കുന്നുമില്ല. ദൈവം എല്ലാവരെയും സ്വീകരിക്കുന്നു....