🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
നവംബർ 7, 2023 ചൊവ്വ 1199 തുലാം 21
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
വാർത്തകൾ
🗞🏵 മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി ശിപാർശ ചെയ്ത് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കോളീജിയം.
ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് സതീഷ് ച ന്ദ്ര ശർമ, രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റീ സ് അഗസ്റ്റിൻ ജോർജ് മസിഹ്, ഗുവാഹത്തി ഹൈ ക്കോടതി ചീഫ് ജസ്റ്റീസ് സന്ദീപ് മേത്ത എന്നിവരു ടെ പേരുകളാണ് കൊളീജിയം ശിപാർശ ചെയ്തത്.
🗞🏵 അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി 3 ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ / ഇടത്തരം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു
🗞🏵 മാർച്ചിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വ്‌ളാഡിമിർ പുടിൻ തീരുമാനിച്ചതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പിൽ പുടിൻ വിജയിക്കുമെന്നും 2030 വരെ അദ്ദേഹം അധികാരത്തിൽ തുടരുമെന്നുമാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദശാബ്ദങ്ങളിലെ ഏറ്റവും അപകടകരമായ കാലഘട്ടത്തിലൂടെ റഷ്യയെ നയിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നാണ് റിപ്പോർട്ട്.
🗞🏵 ഹിരോഷിമയില്‍ പ്രയോഗിച്ചതിന്റെ 24 ഇരട്ടി ശേഷിയുള്ള അണുബോംബ് അമേരിക്ക നിര്‍മ്മിക്കുന്നു. ബി61-13 എന്ന ഈ ബോംബ് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ പ്രയോഗിക്കപ്പെട്ടാല്‍ മൂന്നു ലക്ഷത്തിലധികം പേരെങ്കിലും കൊല്ലപ്പെടുമെന്നാണു റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
🗞🏵 ആരാധനാലയങ്ങളില്‍ അസമയത്തെ വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ചൊവ്വാഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കും.
🗞🏵 ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ മുഴുവന്‍ ആളുകളേയും തിരിച്ചെത്തിക്കുന്നത് വരെ വെടിനിര്‍ത്തലിനുള്ള ആഹ്വാനങ്ങളെ പരിഗണിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. 240ലധികം ആളുകളെയാണ് ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നത്. ഇവരെ സുരക്ഷിതരായി എത്രയും വേഗം രാജ്യത്തേക്ക് തിരികെ എത്തിക്കുക എന്നതിനാണ് എല്ലായ്‌പ്പോഴും പരിഗണന കൊടുക്കുന്നതെന്ന് യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ നെതന്യാഹു വ്യക്തമാക്കിയിരുന്നു.
🗞🏵 ഭാര്യയും മകളും ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറിങ്ങിയ ഭർത്താവും ജീവനൊടുക്കി. ഓംപ്രകാശ് എന്ന യുവാവാണ് ഭാര്യ ദർശന കുഞ്ഞിനൊപ്പം ചാടി മരിച്ച വെണ്ണിയോട് പുഴയിൽ ചാടി ജീവനൊടുക്കിയത്. ഓംപ്രകാശിന്‍റെ ഭാര്യ ദർശന അഞ്ചു വയസ്സുള്ള മകളുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. ജൂലൈ 14നായിരുന്നു ഇത്. ഇതേ പുഴയിൽ തന്നെയാണ് ഇപ്പോൾ ഓംപ്രകാശും ജീവനൊടുക്കിയിരിക്കുന്നത്.
🗞🏵 കേരളവര്‍മ കോളജിലെ തെരഞ്ഞെടുപ്പ് പരാതിയില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ സംശയമുണ്ടെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. അതിനുള്ളില്‍ ചെയര്‍മാൻ ചുമതലയേല്‍ക്കുകയാണെങ്കിലും അത് കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കും. ഇപ്പോഴുള്ള രേഖകള്‍ വെച്ച് ഇടക്കാല ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി.
🗞🏵 പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍, കണ്ണ് ചുവപ്പ് എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങളെ അവഗണിക്കാതെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം ജാഗ്രത നിർദ്ദേശത്തിൽ പറയുന്നു. ഈഡിസ് കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്.
🗞🏵 പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന ഓൺലൈൻ സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന വമ്പൻ തട്ടിപ്പിന്‍റെ വിവരം പങ്കുവച്ചാണ് ഫേസ്ബുക്ക് പേജിലൂടെയുള്ള പൊലീസിന്‍റെ മുന്നറിയിപ്പ്. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയച്ച പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന സംഘങ്ങളെക്കുറിച്ച് ജാഗ്രത വേണമെന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരത്ത് ‘പാഴ്സൽ’ തട്ടിപ്പിന് ഇരയായ ആൾക്ക് നഷ്ടപ്പെട്ടത് രണ്ടേകാൽ കോടി രൂപയാണ്.
🗞🏵 ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാന്‍ കടുത്ത നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്. പിഴ അടയ്ക്കാത്തവർക്ക് വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല. അംഗീകൃത കേന്ദ്രങ്ങളില്‍ പുകപരിശോധന നടത്തുമ്പോള്‍ തന്നെ ആ വാഹനങ്ങള്‍ക്ക് പിഴക്കുടിശിക ഉണ്ടോയെന്ന് പരിശോധിക്കാനാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.
🗞🏵 നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച വെബ്‌സൈറ്റുകള്‍ക്കെതിരെയും മഹാദേവ് വാതുവയ്പ്പ് ആപ്പ് അടക്കം 22 ആപ്പുകള്‍ക്ക് എതിരെയും നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഐടിമന്ത്രാലയം 22 ആപ്പുകൾ ബ്ലോക്ക് ചെയ്തത്.
🗞🏵 ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത ഡീസലിൽ ഓടുന്ന ലൈറ്റ് കൊമേർഷ്യൽ വാഹനങ്ങൾക്ക് ഉൾപ്പെടെ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിൽ സർവീസ് നടത്തുന്ന ഡീസൽ ഇടത്തരം ചരക്ക് വാഹനങ്ങൾക്കും, ഹെവി ഗുഡ്സ് വാഹനങ്ങൾക്കും നിരോധനത്തിനോടൊപ്പം, ഘട്ടം 4 കീഴിലുള്ള നടപടികളും ഡൽഹിയിൽ നടപ്പാക്കിയിട്ടുണ്ട്.
🗞🏵 നിരോധനത്തെ ചോദ്യം ചെയ്ത് ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. പോപ്പുലർ ഫ്രണ്ട് ആദ്യം ഡൽഹി ഹൈക്കോടതിയെ ആണ് സമീപിക്കേണ്ടതെന്ന് സുപ്രീം കോടതി അറിയിച്ചു. കഴിഞ്ഞ വർഷമാണ് ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത്. നിരോധനം യുഎപിഎ ട്രൈബ്യൂണൽ ശരിവെക്കുകയും ചെയ്തു. ഇതിനെതിരെയായിരുന്നു ഹർജി നൽകിയിരുന്നത്.
🗞🏵 ഇന്ത്യന്‍ ശിക്ഷാ നിയമം ഉള്‍പ്പെടെ മൂന്നു ക്രിമിനല്‍ നിയമങ്ങള്‍ക്കു പകരമുള്ള ബില്ലുകള്‍ പരിശോധിച്ച പാര്‍ലമെന്ററി സമിതി അന്തിമ റിപ്പോര്‍ട്ട് തയാറാക്കി. പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പുകളോടെയുള്ള റിപ്പോര്‍ട്ട് സ്പീക്കര്‍ക്കു സമര്‍പ്പിക്കും. ഐപിസിക്കു പകരം ഭാരതീയ ന്യായ സംഹിത, സിആര്‍പിസിക്കു പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, തെളിവു നിയമത്തിനു പകരം ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയാണ് ബില്ലുകള്‍.
🗞🏵 ഗാസയില്‍ ഹമാസിന് എതിരെ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേല്‍. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും കടുത്ത ആക്രമണമാണ് കഴിഞ്ഞ ദിവസം നടത്തിയതെന്നും ഗാസയെ വടക്കന്‍ ഗാസ, തെക്കന്‍ ഗാസ എന്നിങ്ങനെ രണ്ടായി വിഭജിച്ചെന്നും ഇസ്രായേല്‍ സൈന്യം പറയുന്നു.
🗞🏵 മരിച്ചുപോയ തന്റെ യജമാനൻ തിരികെ വരുന്നതിനായി കണ്ണൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിക്ക് പുറത്ത് മാസങ്ങളായി ഒരു നായ ഇരുപ്പുറപ്പിച്ചിരിക്കുകയാണ്, . ഓരോ തവണയും മോര്‍ച്ചറിയുടെ വാതില്‍ തുറക്കുന്ന ശബ്ദം കേൾക്കുമ്പോൾ തല പൊക്കി വാലാട്ടി വാതില്‍പ്പടി വരെ ചെല്ലും. ഇതോടെയാണ് അവൻ ആരെയോ പ്രതീക്ഷിച്ച് കഴിയുകയാണെന്ന് മനസിലായത്. വിശപ്പും ദാഹവും ഇല്ല. മറ്റ് നായ്ക്കൾക്കൊപ്പം ചങ്ങാത്തമോ അടുപ്പമോ ഇല്ല. നാല് മാസമായി മോർച്ചറിക്ക് മുന്നിലെ വരാന്തയിൽ ഒറ്റ കിടപ്പാണ്. മോര്‍ച്ചറിയിലേക്ക് കൊണ്ടു വന്ന യജമാനന്റെ മൃതദേഹം പിന്‍വാതിലിലൂടെ കൊണ്ടുപോയതും നായ അറിഞ്ഞുകാണില്ല.
🗞🏵 സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ ഗവർണർമാർ കാലതാമസം കൂടാതെ ഒപ്പിടണമെന്ന നിർദ്ദേശവുമായി സുപ്രീംകോടതി. പഞ്ചാബ് സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾക്ക് ഗവർണർ ബൻവാരിലാൽ പുരോഹിത് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയതായി ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹർജി നൽകിയത്.
🗞🏵 ബാങ്ക് തട്ടിപ്പ് കേസിൽ പഞ്ചാബ് ആം ആദ്മി പാർട്ടി എംഎൽഎ ജസ്വന്ത് സിംഗ് ഗജ്ജൻ മജ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വർഷം ജസ്വന്ത് സിംഗിന്റെ വസതിയിലും മറ്റ് സ്ഥലങ്ങളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. 41 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചായിരുന്നു സിബിഐ റെയ്ഡ്.
🗞🏵 എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് നൽകിയതിന് പിന്നാലെ എഎപി എംഎൽഎമാരുടെ യോഗം വിളിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹി മദ്യനയ കേസിൽ ഇ.ഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്ക പാർട്ടിക്കിടയിൽ ഉണ്ട്. അതാണ് അപ്രതീക്ഷിത യോഗത്തിന് പിന്നിൽ. വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹി സർക്കാരിനെ ജയിലിൽ നിന്ന് നയിക്കുമെന്ന് ഡൽഹി മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും പറഞ്ഞു.
🗞🏵 മുഖ്യ വിവരാവകാശ കമ്മീഷണറായി ഹീരാലാല്‍ സമരിയയെ നിയമിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ഹീരാലാല്‍ സമരിയയ്ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഇതോടെ, രാജ്യത്തെ ആദ്യത്തെ ദളിത് മുഖ്യ വിവരാവകാശ കമ്മീഷണറെന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കി.
🗞🏵 ഡൽഹി-എൻസിആർ ഉൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. മൂന്ന് ദിവസത്തിനിടെ ഉണ്ടായ രണ്ടാമത്തെ ഭൂചലനവും ഒരു മാസത്തിനുള്ളിൽ മൂന്നാമത്തെ ഭൂചലനവുമാണിത്. തിങ്കളാഴ്‌ച റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായപ്പോൾ നവംബർ നാലിന് നേപ്പാളിൽ ഉണ്ടായ ഭൂചലനത്തിൽ റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി. ഈ ഭൂചലനത്തിൽ 128 പേർ മരണപ്പെട്ടിരുന്നു. സംഭവങ്ങളുടെ പരമ്പര വീണ്ടും ഹിമാലയൻ ഭൂകമ്പത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു.
🗞🏵 ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റാസിയുമായി ചർച്ച നടത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി. ടെലഫോൺ വഴിയാണ് ഇരു നേതാക്കളും ചർച്ച നടത്തിയത്. ഭീകരാക്രമണവും സംഘർഷവും സാധാരണക്കാർ കൊല്ലപ്പെടുന്നതും ഏറെ ആശങ്കപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
🗞🏵 നെടുമ്പാശേരി വിമാനത്താവളത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ക സ്റ്റംസ് നടത്തിയ പരിശോധനയിലാണ് 50 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി സ്വദേശി ബ ഷീർ മുഹമ്മദിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്