ഗാസയിലെ ക്രൈസ്തവ ദേവാലയം ആക്രമിക്കപ്പെട്ടതില്‍ ദുഃഖം പങ്കുവെച്ച് സഭ

Date:

ഇസ്രായേലി വ്യോമാക്രമണത്തില്‍ ഗാസയിലെ സെന്റ്‌ പോര്‍ഫിരിയൂസ് ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തിന് കേടുപാടുകള്‍ സംഭവിച്ചതില്‍ പ്രതിഷേധം

. ആക്രമണത്തെ അപലപിച്ചുകൊണ്ട് ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റ് പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ദേവാലയമല്ലായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ദേവാലയത്തിനടുത്തുള്ള ഹമാസ് കമാന്‍ഡ് സെന്ററായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നുമാണ് ഇസ്രായേലി സേന പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തകർന്ന കെട്ടിടം പള്ളിയുടെ കോമ്പൗണ്ടിന്റെ ഭാഗമാണെന്നും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിരവധി പേര്‍ക്ക് കാര്യമായ പരിക്കുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ബത്‌ലഹേമിലെ ഗ്രീക്ക് ഓർത്തഡോക്‌സ് പാത്രിയാർക്കേറ്റിലെ ഫാ. ഈസ മുസ്‌ലെ പറഞ്ഞു. ക്രൈസ്തവ ദേവാലയമായതിനാല്‍ അവിടെയുള്ള ഇസ്ലാം മതസ്ഥരും ക്രൈസ്തവരും സുരക്ഷിതരായിരിക്കുമെന്ന് കരുതി. പള്ളിയായതിനാൽ, അത് ഇസ്രായേൽ ബോംബിടുമെന്ന് അവർ കരുതിയിരുന്നില്ലായെന്നും ഫാ. ഈസ കൂട്ടിച്ചേര്‍ത്തു.

ദേവാലയം ആക്രമിക്കപ്പെട്ടതില്‍ ജെറുസലേമിലെ ലത്തീന്‍ സഭാതലവനായ കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ലായും ദുഃഖം പങ്കുവെച്ചു. വളരെ വലിയ ദുഃഖത്തിലാണ് ജീവിക്കുന്നതെന്നും വളരെക്കാലമായി സഹിച്ചു കഴിയുന്ന ആ കുടുംബങ്ങളുടെ വേദന ഏറെ വലുതാണെന്നും തങ്ങള്‍ അവര്‍ക്കൊപ്പമാണെന്നും കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പറഞ്ഞു. ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ഇടവകയില്‍ അഭയം തേടിയിരിക്കുന്ന അഞ്ഞൂറോളം ആളുകളുടെ സുരക്ഷയേക്കുറിച്ചുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...