🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
ഒക്ടോബർ 23, 2023 തിങ്കൾ 1199 തുലാം 6
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ
🗞🏵 മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യ ത്തിൽ മുൻഗണന വനിതാ ഫൈറ്റർ ടെസ്റ്റ് പൈല റ്റുമാർക്കും വനിതാ ശാസ്ത്രജ്ഞർക്കുമെന്ന് ഐ എസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥ്.”ഗഗൻയാൻ പരീക്ഷണങ്ങളുടെ ഭാഗമായി മനുഷ്യ സമാനമായ വനിതാ റോബട്ടിനെ ആളില്ലാ ബഹി രാകാശ വാഹനത്തിൽ അയയ്ക്കും. ഭൂമിയിൽനി ന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റിൽ സഞ്ചാരികളെ മൂന്നു ദിവസത്തേക്ക് എത്തിച്ചശേഷം, തിരികെ ഭൂമിയിലേക്കു മടക്കിയെത്തിക്കും.
🗞🏵 സോഷ്യൽ മീഡിയയിൽ ഇസ്രായേൽ അനുകൂല പോസ്റ്റിട്ടതിനെ തുടർന്ന്, മംഗളൂരു സ്വദേശിയായ ഡോക്ടറെ ബഹ്റൈൻ പൊലീസ് അറസ്റ്റ് ചെയ്തു. റോയൽ ബഹ്റൈൻ ആശുപത്രിയിൽ 10 വർഷമായി ജോലി ചെയ്യുന്ന ഡോ. സുനിൽ റാവുവാണ് അറസ്റ്റിലായത്. ഇദ്ദേഹത്തെ ആശുപത്രി അധികൃതർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഡോക്ടർ ഇസ്രായേൽ ആഭിമുഖ്യം പ്രകടിപ്പിച്ചത്
🗞🏵 അധിനിവേശ വെസ്റ്റ്ബാങ്കിലെ ഒരു മോസ്കിന് സമീപം വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ അല്‍-അന്‍സാര്‍ മസ്ജിദിന് സമീപമാണ് ആക്രമണം നടത്തിയത്. ഹമാസും പലസ്തീന്‍ ഇസ്ലാമിക് ജിഹാദുകളും ഭീകര ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി ഇതിന് സമീപം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി ഇസ്രയേല്‍ സേന അറിയിച്ചു.
🗞🏵 തമിഴ്നാട്ടിൽ ബിജെപി സഖ്യത്തിൽ നിന്ന് പൂർണമായും പിന്മാറിയെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി. സേല ത്ത് പാർട്ടിയുടെ ഒരു പൊതുപരിപാടിയെ അഭിസം ബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറ ഞ്ഞത്. ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) വിടാൻ ആരുടെയും സമ്മർദ്ദമില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു
🗞🏵 ഗുജറാത്തിൽ നവരാത്രി ആ ഘോഷങ്ങളുടെ ഭാഗമായുള്ള ഗർബ നൃത്തത്തിനി ടെ 10 പേർ മരിച്ചു. 13, 17, 24 വയസുള്ളവരും മരിച്ച വരിൽ ഉൾപ്പെടുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാ ഗങ്ങളിലായാണ് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തത്. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറു ദിവസങ്ങളിൽ ഹൃദയ സംബന്ധമായ പ്രശ് നങ്ങളെ തുടർന്ന് എമർജൻസി ആംബുലൻസ് സ ർവീസ് നമ്പറായ 108 ലേക്ക് 521 കോളുകളാണ് എത്തിയത്.
🗞🏵 ഹമാസ് നേതാവ് മുഹമ്മദ് കറ്റാമാഷിനെ വധിച്ച് ഇസ്രയേൽ. ഞായറാഴ്ച ഗാസയിലുണ്ടായ വ്യോമാക്രമണത്തിലാണ് ഹമാസ് പീരങ്കി
വിഭാഗത്തിന്റെ ഉപമേധാവിയായ മുഹമ്മദിനെ വ്യോമസേന വകവരുത്തിയതെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. ഹമാസിന്റെ സെൻട്രൽ ക്യാമ്പ് ബ്രിഗേഡിലെ പീര ങ്കി വിഭാഗത്തിന്റെ ഉത്തരവാദിത്തം കറ്റാമാഷ് വ ഹിച്ചിരുന്നു. ഗാസ മുനമ്പിലെ എല്ലാ പോരാട്ടങ്ങളിലും ഇസ്രയേലിനെതിരായ സംഘടനയുടെ പ്ലാനു കൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കു ന്നതിലും പ്രധാന പങ്ക് വഹിച്ചയാളാണ് ഇയാൾ.
🗞🏵 ഗാസയിൽ ബോംബാക്രമണം ശക്ത മാക്കുമെന്ന മുന്നറിയിപ്പ് നൽകി ഇസ്രയേൽ സൈന്യം. ഈജിപ്തിൽനിന്ന് റാഫ അതിർത്തി വഴി ഗാ സയിലേക്ക് സഹായവുമായി ട്രക്കുകൾ പ്രവേശി ച്ചതിനു പിന്നാലെയാണ് അറിയിപ്പുണ്ടായിരിക്കു ന്നത്. ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണം നടത്തിയ ഹമാസിനെതിരെ ആരംഭിച്ച യുദ്ധം അതിന്റെ അടുത്ത ഘട്ടത്തിൽ ഗാസയിൽ പ്രവേശിക്കുമ്പോൾ തങ്ങളുടെ സൈന്യം അഭിമു ഖീകരിക്കുന്ന അപകടസാധ്യതകൾ കുറയ്ക്കുക യാണ് ലക്ഷ്യമെന്ന് സൈന്യം പറഞ്ഞു.
🗞🏵 അറബിക്കടലിൽ തേജ് അതിശ ക്തമായ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതിനു പി ന്നാലെ ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് രൂപ പ്പെടുന്നു.
ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം അടു ത്ത12 മണിക്കൂറിനിടെ അതി തീവ്രമാകുമെന്ന് കാ ലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി രൂപാന്ത രം പ്രാപിക്കും. ഹമോൺ എന്ന പേരിലാകും ചുഴ ലിക്കാറ്റ് അറിയപ്പെടുക
🗞🏵 വടക്കൻ ഗാസയിൽ നിന്ന് തെക്ക് ഭാഗ ത്തേക്ക് നീങ്ങാൻ ജനങ്ങൾക്ക് വീണ്ടും നിർദേശം നല്കി ഇസ്രേലി സൈന്യം. അവിടത്തന്നെ തുടർ ന്നാൽ തീവ്രവാദ സംഘടനയുടെ അനുഭാവിയാ യി തിരിച്ചറിയപ്പെടുമെന്നും സൈന്യം മുന്നറിയിപ്പ് നല്കി.ശനിയാഴ്ച മുതൽ ഇസ്രയേൽ പ്രതിരോധ സേന യുടെ പേരും ലോഗോയും അടയാളപ്പെടുത്തിയ ല ഘുലേഖകളിലാണ് മുന്നറിയിപ്പ് നല്കിയത്. കൂടാ തെ, മൊബൈൽ ഫോൺ ഓഡിയോ സന്ദേശങ്ങ ൾ വഴിയും ആളുകൾക്ക് അടിയന്തര മുന്നറിയിപ്പ് ലഭിച്ചു.
🗞🏵 ഇന്ത്യ സഖ്യവും സമാജ് വാദി പാർട്ടി യും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിന്റെ സൂച ന നൽകി അഖിലേഷ് യാദവിന്റെ സോഷ്യൽമീഡി യ പോസ്റ്റ്. കഴിഞ്ഞ ഏതാനും ദിവസമായി എസ്പി അധ്യക്ഷ ൻ അഖിലേഷ് കോൺഗ്രസിനെ രൂക്ഷമായ ഭാഷ യിലാണ് വിമർശിക്കുന്നത്.
ഇപ്പോഴിതാ അഖിലേഷ് സമൂഹമാധ്യത്തിൽ ‘ഇ ന്ത്യ സഖ്യം എന്നതിനു പകരം ‘പിഡിഎ എന്നെ ഴുതിയതാണ് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
🗞🏵 ജനാധിപത്യത്തിന്റെയും ഭരണ നിർവ്വഹണത്തിന്റെയും ചരിത്രത്തിൽ പുതുമയുള്ളതാണ് നവകേരള സദസസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിന്റെ അർത്ഥ തലങ്ങൾ സമ്പൂർണ്ണതയിലെത്തിക്കാനുള്ള മുന്നേറ്റം കൂടിയാണിതെന്നും ഇതിന്റെ ഭാഗമായി താനും മന്ത്രിമാരും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
🗞🏵 സഹകരണ സംഘങ്ങളെ നെല്ലു സംഭരണം ഏൽപ്പിക്കില്ല. ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. നെല്ല് സംഭരണവും വിതരണവും സപ്ലൈകോ തന്നെ തുടരുന്നതാണ്. 644 കോടി രൂപയാണ് കേന്ദ്രം നെല്ല് സംഭരണം നടത്തിയ ഇനത്തിൽ തരാനുള്ളത്. സംസ്ഥാനം കണക്കുകൾ നൽകുന്നില്ലെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം അറിയിച്ചു.
🗞🏵 വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് കാരണം മലബാറിലെ ഹ്രസ്വദൂര യാത്രക്കാർ അനുഭവിക്കുന്ന യാത്രാക്ലേശം മനുഷ്യാവകാശങ്ങളുടെ ലംഘനമായി മാറുന്നതായി മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ്. പാലക്കാട് റയിൽവേ ഡിവിഷണൽ മാനേജർ 15 ദിവസത്തിനകം യാത്രാകേശം പരിശോധിച്ച് പരിഹാര നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
🗞🏵 കണ്ണൂര്‍ ചിറക്കലില്‍ചരക്കുട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് പരിക്കേറ്റു. ചാലാട് പഞ്ചാബി റോഡില്‍ മൂര്‍ക്കോത്ത് വീട്ടില്‍ പി.പി. ശ്രീന ( 44 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ നക്ഷത്രയെ (16) പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🗞🏵 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ട്. അത് നിർവ്വഹിക്കുന്നതിലാണ് ശ്രദ്ധയെന്ന് അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 മാസപ്പടി വിവാദത്തിൽ താൻ ഉന്നയിച്ച ആരോപണത്തിൽ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സിഎംആർഎല്ലിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പണം വാങ്ങി എന്ന ആരോപണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.വിവാദവുമായി ബന്ധപ്പെട്ട് ധനവകുപ്പ് തന്ന മറുപടി വ്യക്തമായി പരിശോധിക്കണമെന്നും അതിനു ശേഷം മാത്രം മാപ്പു പറയണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും കുഴൽനാടൻ പറഞ്ഞു.
🗞🏵 കൊച്ചിയിൽ മയക്കുമരുന്ന് വേട്ട. രണ്ടിടങ്ങളിലായി 95 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. കലൂരിലെ വാടക വീട്ടിൽ നിന്നും 82 ഗ്രാം എംഡിഎംഎയും പാലാരിവട്ടത്ത് നിന്ന് 13 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്. എംഡിഎംഎ വിൽപ്പനയ്ക്ക് എത്തിച്ച കലൂർ സ്വദേശി പിന്റു തോമസിനെ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. പാലാരിവട്ടത്ത് എംഡിഎംഎ പിടികൂടിയ സംഭവത്തിൽ തമ്മനം സ്വദേശി സോബിനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.
🗞🏵 എടവണ്ണയിൽ 13 ലക്ഷം രൂപയുടെ കുഴൽപണവുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി കെ. സിറാജുദ്ദീനാണ് പിടിയിലായത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് എടവണ്ണ പൊലീസ് നടത്തിയ പരിശോധനയിൽ 13,85,000 രൂപയുടെ കുഴൽപണവുമായിട്ടാണ് ഇയാൾ പിടിയിലായത്.
🗞🏵 13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 16 വർഷവും മൂന്നുമാസവും കഠിന തടവും 65,000 രൂപ പിഴയും വിധിച്ച് കോടതി. അമരമ്പലം കൂറ്റമ്പാറ സ്കൂൾപടിയിലെ പനോളാൻ അബ്ദുൽ മുജീബ് എന്ന കുയിൽ മുജീബിനെ(44) ആണ് കോടതി ശിക്ഷിച്ചത്. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി കെ.പി. ജോയ് ആണ് ശിക്ഷിച്ചത്.
🗞🏵 നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും കഞ്ചാവ്, എം.ഡി.എം.എ എന്നിവ വിൽപന നടത്തുന്നതിലെ കണ്ണിയുമായ യുവാവ് അറസ്റ്റിൽ. അരക്കുപറമ്പ് മാട്ടറക്കല്‍ പിലാക്കാടന്‍ നിസാമുദ്ദീ(31)നെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
🗞🏵 നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി പരപ്പനങ്ങാടി പുത്തൻകടപ്പുറം സ്വദേശി പി.പി. അബ്ദുൽ റൗഫിനെ(30)യാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റെ പ്രത്യേക റിപ്പോർട്ട് പ്രകാരം തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ അജിതാബീഗം ആണ് കാപ്പ ചുമത്തി ഉത്തരവിറക്കിയത്.
🗞🏵 സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് വേതന വിതരണത്തിനായി 50.12 കോടി രൂപ അനുവദിച്ചു. 13,611 തൊഴിലാളികളുടെ സെപ്തംബർ, ഒക്ടോബർ, നവംബർ മാസത്തെ വേതനം നൽകുന്നതിനാണ് തുക അനുവദിച്ചത്.
🗞🏵 വിവാഹ സത്കാരത്തിനിടെ തേനിച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു. കണ്ണൂരിൽ നടന്ന സംഭവത്തിൽ 50ൽ അധികം പേർക്ക് കുത്തേറ്റതായാണ് വിവരം. കണ്ണൂർ തയ്യിലിൽ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിനെത്തിയവരെയാണ് തേനീച്ചകൾ കൂട്ടത്തോടെ ആക്രമിച്ചത്. വധൂ വരൻമാരെ ഓഡിറ്റോറിയത്തിലേക്ക് സ്വീകരിക്കുന്നതിനിടെ പടക്കം പൊട്ടിച്ചപ്പോൾ തേനീച്ചകൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.
🗞🏵 കണ്ണൂരിൽ കർണാടക ട്രാൻസ്‌പോർട്ട് ബസിൽ നിന്ന് മെത്താംഫിറ്റമിൻ പിടികൂടി. കണ്ണൂർ സ്പെഷ്യൽ സ്‌ക്വാഡും കൂട്ടുപുഴ ചെക്‌പോസ്റ്റ് ടീമും ചേർന്നാണ് ബസ് യാത്രക്കാരനിൽ നിന്ന് 46 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തത്. അഞ്ചരക്കണ്ടി സ്വദേശി സവാദ് ആണ് അറസ്റ്റിലായത്.
🗞🏵 വരാനിരിക്കുന്ന ദേശീയ ദശാബ്ദ സെൻസസുമായി ജാതി സെൻസസ് സംയോജിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. നമ്മുടെ സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങൾ പിന്നാക്കാവസ്ഥയിൽ തുടരുകയാണെന്നും അതിനാൽ ദേശീയ തലത്തിലെ ഒരു പൊതു സ്റ്റാൻഡേർഡ് പ്രക്രിയയിലൂടെ സമകാലിക വിവരങ്ങൾ കണ്ടെത്തണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
🗞🏵 ഗാസയിലെ പലസ്തീനികൾക്കായി ഇന്ത്യ വൈദ്യസഹായവും ദുരന്തനിവാരണ സാമഗ്രികളും അയച്ചു. അവശ്യമായ ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിൻ, സാനിറ്ററി യൂട്ടിലിറ്റികൾ, ജലശുദ്ധീകരണ ഗുളികകൾ എന്നിവയാണ് ഗാസയിലേക്ക് കയറ്റി അയച്ചത്. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
🗞🏵 ഇന്ത്യയുടെ കാര്യങ്ങളില്‍ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ഇടപെടല്‍ നടത്തിയെന്നും ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വ്യക്തമാക്കി വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍. നിലവില്‍ പ്രശ്‌നങ്ങളുണ്ടെന്നും സ്ഥിതി മെച്ചപ്പെട്ടാല്‍ വിസ നടപടികള്‍ പുനഃസ്ഥാപിക്കുമെന്നും എസ് ജയശങ്കര്‍ പറഞ്ഞു. ‘വിയന്ന കണ്‍വെന്‍ഷനിലൂടെ സമത്വം ആണ് ആഗ്രഹിക്കുന്നത്. കനേഡിയന്‍ ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായ ഇടപെടലുകള്‍ ആശങ്കയുണ്ടാക്കിയതിനാലാണ് തുല്യത ആവശ്യപ്പെട്ടത്.