ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്താല്‍ ദുരിതത്തിലായ ഗാസ മുനമ്പിലെ ക്രൈസ്തവര്‍ക്ക് അഭയകേന്ദ്രമായത് ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളിഫാമിലി ദേവാലയം
ഇസ്രായേലില്‍ അതിക്രമിച്ച് കയറി ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗാസ മുനമ്പില്‍. ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിന്റെ കീഴില്‍ വരുന്നതാണ് ഹോളി ഫാമിലി ഇടവക. 20 ലക്ഷത്തോളം ജനസംഖ്യയുള്ള ഗാസയില്‍ ഏതാണ്ട് 1,100-ല്‍ താഴെ കത്തോലിക്കരാണ് ഉള്ളത്. ഇടവകാംഗങ്ങളില്‍ ഏതാണ്ട് ഇരുനൂറോളം പേര്‍ ഹോളിഫാമിലി ദേവാലയത്തിലും മറ്റും അഭയം തേടിയിട്ടുണ്ടെന്നു ഹോളിഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലി വെളിപ്പെടുത്തി.
ദേവാലയത്തിന് കീഴിലുള്ള ഹോളിഫാമിലി ആശ്രമം, സെന്റ് തോമസ് അക്വിനാസ് സെന്റര്‍, ഹോളിഫാമിലി സ്കൂള്‍ എന്നിവിടങ്ങളിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. സിസ്റ്റേഴ്സ് ഓഫ് ഇന്‍കാര്‍നേറ്റ് വേര്‍ഡ്, ദി റോസറി സിസ്റ്റേഴ്സ്, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഉള്‍പ്പെടെയുള്ള സന്യാസിനി സമൂഹങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീകളും ഇവിടങ്ങളില്‍ അഭയം തേടിയിട്ടുണ്ട്. കടുത്ത ബോംബാക്രമണത്തിനു ഇരയായ റിമാല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി പേരെ ദേവാലയം ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. നാല് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നഷ്ടപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്, അവര്‍ ഇപ്പോള്‍ ദേവാലയത്തിലാണ് കഴിയുന്നതെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍കാര്‍നേറ്റ് വേര്‍ഡ് സമൂഹാംഗമായ ഫാ. റൊമാനെല്ലി പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision