വിശുദ്ധ നാട്ടിൽ സമാധാനത്തിനു വേണ്ടി ആഹ്വാനം പുതുക്കിയും ഇസ്രായേലും ഹമാസും തമ്മിൽ മധ്യസ്ഥ ചർച്ചയ്ക്കു സന്നദ്ധത അറിയിച്ചും വത്തിക്കാന്‍.
ഹമാസ് നടത്തിയ അക്രമണത്തെ വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മനുഷ്യത്വരഹിതം എന്നാണ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ വിശേഷിപ്പിച്ചത്. അക്രമത്തിന്റെ ഇരകളായ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ സ്റ്റേറ്റ് സെക്രട്ടറി ഇതിന്റെ ഇരയായവര്‍ക്കും, പരിക്കേറ്റവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
ഈ സംഘർഷത്തിനിടയിൽ ബന്ദികളാക്കപ്പെട്ട ഇസ്രായേലികളുടെ മോചനം, ഗാസയിലെ സാധാരണക്കാരുടെ സുരക്ഷ എന്നീ രണ്ട് കാര്യങ്ങളിലാണ് വത്തിക്കാന് പ്രധാനമായും ആശങ്ക ഉള്ളതെന്ന് കർദ്ദിനാൾ പരോളിൻ പറഞ്ഞു. ഇരു വിഭാഗങ്ങളും തമ്മിൽ ചർച്ചയ്ക്ക് സാധ്യതയുണ്ടോയെന്നുള്ള കാര്യത്തിൽ സംശയം പ്രകടിപ്പിച്ച അദ്ദേഹം, അങ്ങനെ ഒരു സാധ്യതയുണ്ടെങ്കിൽ തങ്ങൾ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി. ഇന്നലെ വെള്ളിയാഴ്ചയാണ് അദ്ദേഹം വത്തിക്കാൻ ന്യൂസിന് അഭിമുഖം നൽകിയത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision