കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് അനുഭവപ്പെടുന്ന അസാധാരണമായ ചൂട് ശരീരത്തിനു താങ്ങാനാവാത്ത അവസ്ഥയാണ് ശാസ്ത്രജ്‍ഞർ ഉഷ്ണ ബൾബ് പ്രഭാവമായി പറയുന്നത്.
പുറത്ത് സൂര്യതാപം മൂലം അനുഭവപ്പെടുന്ന ചൂട് 35 ഡിഗ്രി സെൽഷ്യസ് ആണെങ്കിലും ശരീരത്തിൽ ഇത് 40– 44 ഡിഗ്രിയായി തോന്നുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതു മൂലം ശാരീരിക ക്ഷീണവും നിർജ്ജലീകരണവും അനുഭവപ്പെടാം. ഭൂമധ്യരേഖയോടു ചേർന്നു കിടക്കുന്ന കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യ ഇപ്പോൾ ഉഷ്ണ ബൾബ് പ്രദേശമാണെന്നാണ് വിലയിരുത്തൽ.