സെപ്റ്റംബർ ഏഴാം തിയതി രാവിലെ, 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പവും തുടർചലനങ്ങളും ഉണ്ടായ പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത്, ബാദ്ഗിസ്, ഫറ എന്നീ പ്രവിശ്യകളിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് .
ഹെറാത്ത് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ഏറ്റവും കൂടുതൽ ഭൂകമ്പ ബാധിത പ്രദേശങ്ങൾ. മരണമടഞ്ഞവരുടെ സംഖ്യ 2000 കഴിയുകയും ഏതാണ്ട് 10,000ത്തിലധികം പേർക്ക് പരിക്ക് പറ്റുകയും ചെയ്തു എന്ന് കാബൂളിലെ താലിബാൻ ഭരണ കേന്ദ്രം അറിയിച്ചതായി അനദൊളു ഏജൻസി പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം ഇതാദ്യമല്ല എങ്കിലും 20 വർഷത്തിനിടയിൽ സംഭവിച്ചതിൽ ഏറ്റം മാരകമായതായിരുന്നു ശനിയാഴ്ചത്തേത്. തങ്ങളുടെ സഹപ്രവർത്തകരുമായി ചേർന്ന്, ദുരിതബാധിതർക്ക് എത്രയും വേഗത്തിൽ സഹായം നൽകാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് അഫ്ഗാനിസ്ഥാനിലെ യുണിസെഫ് പ്രതിനിധി ഫ്രാൻ ഇക്വിസ പറഞ്ഞു. കൂടുതൽ വിലയിരുത്തലുകൾക്കായി യുണിസെഫിന്റെ ടീമുകൾ രംഗത്തുണ്ട്. അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുന്നവർക്ക് അടിയന്തര ചികിത്സയ്ക്കുള്ള മരുന്നുകളുമായി യുണിസെഫും അതിന്റെ പങ്കാളികളും എത്തിയിട്ടുണ്ട്. തിരക്കുമൂലം നിറഞ്ഞു കവിഞ്ഞ ക്ലിനിക്കുകളിലേക്ക് യുണിസെഫ് അടിയന്തര ടെന്റുകളും നൽകുന്നുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision