ഫിലഡൽഫിയ- കേരള വിമാനസർവ്വീസുകൾക്കായി കേന്ദ്രസർക്കാരിന് ഓർമ്മ ഇൻ്റർനാഷണലിൻ്റെ നിവേദനം

Date:

അമേരിക്കയിലെ ഫിലഡൽഫിയായിൽ നിന്നും കൊച്ചിയിലേയ്ക്കുള്ള വിമാനസർവ്വീസുകൾ തുടരാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓർമ്മ ഇൻ്റർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന് നിവേദനം നൽകി

. ഖത്തറിൽ കണക്ഷൻ വിമാനം ഉള്ള രീതിയിൽ ഖത്തർ എയർവേയ്സിൻ്റെ വിമാന സർവ്വീസ് ഫിലഡൽഫിയയിൽ നിന്നും കൊച്ചിയിലേയ്ക്ക് നിലവിലുണ്ടെന്നും ഇത് അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നും ഇത് മലയാളികൾക്കു ദോഷകരമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇത് തുടരുന്നതോടൊപ്പം എയർ ഇന്ത്യ, എമിറേറ്റ്സ്, ഇത്തിഹാദ്, കുവൈറ്റ് എയർവെയ്സ് എന്നീ വിമാനകമ്പനികളുടെ വിമാനങ്ങൾ ഫിലാഡൽഫിയായിൽനിന്നും കേരളത്തിലേക്ക് സമയനഷ്ടമില്ലാതെ ഗൾഫ് മേഖലയിലുള്ള കണക്ഷൻ വിമാനസർവ്വീസുകളുമായി ബന്ധിപ്പിക്കാൻ വിമാനക്കമ്പനികളിൽ സർക്കാർ തലത്തിൽ ഇടപെടണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചു. ഈ മേഖലയിലെ ലക്ഷക്കണക്കിന് ഏഷ്യാ- ഗൾഫ് – ഇന്ത്യാ യാത്രികർക്ക് ഇതു ഗുണകരമാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ഫിലാഡൽഫിയായിൽ നിന്നും കൊച്ചിയിലേയ്ക്കുള്ള ഖത്തർ എയർവേയ്സിൻ്റെ സർവ്വീസിന് താങ്ങാനാവാത്ത വിധം യാത്രക്കാരുടെ വർദ്ധനവുണ്ട്. പെൻസിലിൽവേനിയാ, ഡെലവേർ, ന്യൂജേഴ്സി, മെരിലാൻ്റ്, നോർത്ത് കരോളിന, സൗത്ത് കരോളിന, വെസ്റ്റ് വെർജീനിയാ, ഒഹായോ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കു പ്രയോജനകരമാകാൻ കൂടുതൽ വിമാനസർവ്വീസുകൾ ആരംഭിക്കണമെന്ന് നിവേദനത്തിൽ അഭ്യർത്ഥിച്ചു. ഓർമ്മ ഇൻ്റർനാഷണൽ ജനറൽ സെക്രട്ടറി ഷാജി ആറ്റുപുറം, ഓർമ്മ ഇൻ്റർനാഷണൽ ഇന്ത്യാ പ്രൊവിൻസ് പ്രസിഡൻ്റ് എബി ജെ ജോസ്, കേരളാ ചാപ്റ്റർ പ്രസിഡൻ്റ് കുര്യാക്കോസ് മാണിവയലിൽ, അഡ്വ നാരായണൻനമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്രമന്ത്രി വി മുരളീധരന് നിവേദനം നൽകിയത്.

ഓർമ്മ ഇൻ്റർനാഷണൽ പബ്ളിക് അഫയേഴ്സ് ചെയർമാൻ വിൻസെൻ്റ് ഇമ്മാനുവേൽ, ഓർമ്മ പ്രസിഡൻ്റ് ജോർജ് നടവയൽ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ഓർമ്മ ടാലൻ്റ് പ്രമോഷൻ ഫോറം ചെയർ ജോസ് തോമസ്, ഓർമ്മ ഇൻറർനാഷണൽ ലീഗൽ സെൽ ചെയർ അറ്റോർണി ജോസഫ് കുന്നേൽ, ജോർജ് അമ്പാട്ട്, മാനുവൽ തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിമാനയാത്രാക്ലേശം പരിഹരിക്കുന്നതിനായി കമ്മിറ്റിയും രൂപീകരിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

TCS ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ്

ഇന്ത്യയിലെ മുൻനിര IT സ്ഥാപനമായ TCS തുടർച്ചയായ 3-ാം വർഷവും ഏറ്റവും...

ലോറി കണ്ടെത്തിയെന്ന് ഈശ്വർ മാൽപേ

കർണാടകയിലെ ഷിരൂരിൽ മണ്ണിനടിയിൽ അകപ്പെട്ട അർജുനായുള്ള തെരച്ചിൽ ഇന്ന് വീണ്ടും ആരംഭിച്ചിരിക്കുകയാണ്....

ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുളള ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തു

ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള ഭാരത് ഗൗരവ് ട്രെയിൻ ഉദ്ഘാടനം ചെയ്തു. ദില്ലി...

പൊന്നമ്മയെ തോളിലേറ്റി സുരേഷ് ഗോപി; നടിക്ക് വിട

അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ ആലുവയിലെ വീട്ടിൽ നടന്നു....