അമ്മമാർ സഭയിലും സമൂഹത്തിലും രാഷ്ട്രീയത്തിലും മുഖ്യധാരയിലേക്ക് വരണമെന്ന് മാതൃവേദി ഗ്ലോബൽ ഡെലഗേറ്റ് മാർ ജോസ് പുളിക്കൽ പിതാവ് പറഞ്ഞു.
സെപ്റ്റംബർ 4,5 തിയതികളിലായി കോതമംഗലം രൂപത പാസ്റ്ററൽ സെന്ററായ നെസ്റ്റിൽ നടന്ന സീറോമലബാർ ഗ്ലോബൽ മാതൃവേദി ജനറൽ ബോഡി മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാർത്ഥിക്കുന്ന അമ്മമാർ മറ്റുള്ളവരിലേക്ക് പ്രകാശം പരത്തുന്നവരായിരിക്കണമെന്നും ദൈവം തരുന്ന മക്കളെ ഏറ്റവും വിശുദ്ധിയോടെയും കരുതലോടെയും വളർത്തുവാൻ അമ്മമാർക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
20 രൂപതകളിൽ നിന്നായി ഇരുന്നൂറോളം അമ്മമാർ പങ്കെടുത്ത സമ്മേളനത്തിൽ സീറോമലബാർ മാതൃവേദി ഗ്ലോബൽ പ്രസിഡന്റ് ശ്രീമതി ബീന ജോഷി അദ്ധ്യക്ഷത വഹിച്ചു. മാതൃവേദി ഗ്ലോബൽ ഡയറക്ടർ റവ. ഫാ. ഡെന്നി താണിക്കൽ സ്വാഗതവും രാമനാഥപുരം രൂപത ഡയറക്ടർ റവ. ഫാ. ടോമി വചനപ്രതിഷ്ഠയും നടത്തി. റവ. ഫാ. റോയി കണ്ണൻചിറ സി.എം.ഐ, ശ്രീമതി ആനി ഇളയിടം എന്നിവർ ക്ലാസ്സുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision