കുറവിലങ്ങാട്: മയക്കുമരുന്ന് സാമൂഹിക അർബുദമാണെന്നും അത്തരം ബന്ധങ്ങളിൽനിന്ന് മക്കളെ മാറ്റിനിർത്തണമെന്നും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
കുറവിലങ്ങാട് ബൈബിൾ കൺവൻഷനിൽ സമാപനസന്ദേശം നൽകുകയായിരുന്നു മാർ കല്ലറങ്ങാട്ട്. മയക്കുമരുന്നിനെതിരേയുള്ള ബോധവത്കരണം നല്ലരീതിയിൽ നടത്താനാകുന്നില്ല. സമുദായശക്തീകരണവും അല്മായരുടെ ശക്തമായ സംഘടനകളും ഉണ്ടാകണം.
മാതാപിതാക്കളുടെ സ്നേഹം ധൂർത്തടിക്കുന്ന മക്കളുടെ എണ്ണം കൂടിവരുന്നതായും മാർ കല്ലറങ്ങാട്ട് പറഞ്ഞു. നസ്രാണിസമൂഹം നൽകിയ സമർപ്പിതസഹോദരിമാർ നൽകിയ സേവനം ആരും മറക്കില്ലെന്നും മാർ കല്ലറങ്ങാട് പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യു https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision