ആഗോളതലത്തില്‍ തന്നെ വൈദിക പഠനം നടത്തുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും, സെന്റ് മൈക്കേല്‍സ് ആശ്രമത്തില്‍ 42 യുവാക്കള്‍ വൈദിക പഠനം തുടരുകയാണ്.
രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ ഓറഞ്ച് കൗണ്ടിയിലെ ലോസ് ആഞ്ചലസിന് സമീപം സ്ഥാപിതമായ സെന്റ് മൈക്കേല്‍സ് ആശ്രമം ചുരുങ്ങിയകാലം കൊണ്ട് നിരവധി യുവാക്കളെ പൗരോഹിത്യത്തിലേക്ക് ആകര്‍ഷിച്ചുകൊണ്ട് ശ്രദ്ധ നേടുന്നു. ആശ്രമം ആരംഭം കുറിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ നേട്ടമെന്നതാണ് ശ്രദ്ധേയമായ വസ്തുത.
1121-ല്‍ ഫ്രാന്‍സില്‍ വിശുദ്ധ നോര്‍ബെര്‍ട്ട് സ്ഥാപിച്ച നോര്‍ബെര്‍ട്ടൈന്‍ സന്യാസ സമൂഹനിയമങ്ങളാണ് സെന്റ് മൈക്കേല്‍സ് ആശ്രമം പിന്തുടരുന്നത്.സന്യാസ സമൂഹത്തിന്റെ മാതൃ ആശ്രമമായ ക്സോര്‍നാ ഹംഗറിയിലാണ്. 1950-ല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം അറസ്റ്റ് ചെയ്യുമെന്ന പോലീസിന്റെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന്‍ ഇവിടത്തെ കുറച്ച് വൈദികര്‍ തങ്ങളുടെ സമൂഹത്തെ നിലനിര്‍ത്തുന്നതിനായി ഹംഗറി വിടുകയായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision