നിയമവാഴ്ച മനുഷ്യ വ്യക്തിയുടെ സേവനത്തിലാണ് തെളിയിക്കപ്പെടേണ്ടത്: പാപ്പാ

Date:

.തന്റെ സന്ദേശത്തിൽ ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും സ്വാതന്ത്ര്യത്തിനും മാനുഷിക അന്തസ്സിനുമുള്ള പ്രയത്‌നങ്ങൾക്കും സമിതി   നൽകുന്ന പ്രധാന സംഭാവനകൾക്ക് പാപ്പാ നന്ദിപ്രകാശിപ്പിച്ചു.

.

സാമൂഹിക, സാമ്പത്തിക, മാനുഷിക , സുരക്ഷാ പ്രതിസന്ധികളുടെ കാലഘട്ടങ്ങൾ പാശ്ചാത്യ ജനാധിപത്യങ്ങളെ വെല്ലുവിളിക്കുമ്പോൾ അവയോട് ഫലപ്രദമായി പ്രതികരിക്കുവാൻ ജാഗ്രതയോടെ കരുതിയിരിക്കണമെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.അശാന്തിയും അക്രമവും സംബന്ധിച്ച ഭയം, സ്ഥാപിത സന്തുലിതാവസ്ഥ തകരാനുള്ള സാധ്യത, അടിയന്തിര സാഹചര്യങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയ്ക്കുള്ള നിയമവാഴ്ച്ച ഇന്നിന്റെ ആവശ്യമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനം ഉറപ്പാക്കാനും നിയമവാഴ്ചയ്ക്ക് ദൃഢത കണ്ടെത്താനും കഴിയുന്നത് മനുഷ്യനെക്കുറിച്ചുള്ള ഈ സത്യാന്വേഷണത്തിലൂടെയാണെന്നും സന്ദേശത്തിൽ പാപ്പാ ഊന്നിപ്പറയുന്നു. വ്യക്തിഗതമായല്ല, മറിച്ച് ഓരോ മനുഷ്യനും അവന്റെ അവകാശങ്ങളും കടമകളും മറ്റുള്ളവരുടെ പൊതുനന്മയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സാമൂഹിക പശ്ചാത്തലത്തിലാണ് കണ്ടെത്തുന്നതെന്നുള്ള വസ്തുതയും പാപ്പാ എടുത്തുപറഞ്ഞു.സുന്ദരവും ജീവിക്കാൻ യോഗ്യവുമായ ഒരു ലോകം നമ്മിൽ നിന്ന് സ്വീകരിക്കാൻ യുവതലമുറകൾക്ക് അവകാശമുണ്ടെന്നും, ദൈവത്തിന്റെ ഉദാരമായ കരങ്ങളിൽ നിന്ന് നമുക്ക് ലഭിച്ച സൃഷ്ടിയോടുള്ള ഗൗരവമായ കടമകൾ അഭംഗുരം കാത്തുസൂക്ഷിക്കുവാൻ  നമുക്ക് സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഒടുവിൽ‌ വിജയ വഴിയിൽ

ഐഎസ്എൽ ഫുട്ബോളിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ചിരവൈരികളായ ചെന്നൈയിൻ എഫ്സിയെ...

ചെങ്ങന്നൂരിൽ എന്നെ സ്ഥാനാർത്ഥിയാക്കിയത് കൈയും കാലും കൂട്ടിക്കെട്ടി

സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ...

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ്...