പാലായിലും പരിസര പ്രദേശങ്ങളിലും ലഹരിമരുന്ന് സംഘങ്ങൾ വ്യാപിക്കുന്നു. അധികാരികൾ കർശന നടപടികൾ സ്വീകരിക്കണം : ളാലം പഴയ പള്ളി ജാഗ്രതാ സമിതി

Date:

പാലാ ടൗൺ ഹാൾ പരിസരം, പഴയ മാർക്കറ്റ് റോഡ്, പുത്തൻപള്ളിക്കുന്ന് ആശുപത്രി ജംഗ്ഷൻ റോഡ്, റിവർവ്യൂറോഡ്, പാലാ ബൈപാസിൻ്റെ കിഴതടിയൂർ സിവിൽ സ്റ്റേഷൻ റോഡിൻ്റെ വശങ്ങൾ ഇവയെല്ലാം സ്കൂൾ അവസാനിക്കുന്ന സമയങ്ങളിൽ ഇത്തരം സംഘത്തിൻ്റെ വിഹാര കേന്ദ്രങ്ങളാണ്

കോട്ടയം :പാലാ: യുവാക്കളുടെ ഇടയിൽ സജീവമായ ലഹരി മരുന്ന് ഉപയോഗം വിദ്യാർത്ഥി – വിദ്യാർത്ഥിനികളുടെ ഇടയിലേക്കും വ്യാപകമാകുന്നതായി പരാതി.പാലാ ടൗൺ ,മുണ്ടുപാലം ,ആശാ നിലയം, പുത്തൻ പള്ളിക്കുന്ന് ,ചിറ്റാർ, മേഖലകളെല്ലാം ഈ മാഫിയാ പിടിമുറുക്കിക്കഴിഞ്ഞു. ഹൈസ്കൂൾ വിദ്യാർത്ഥി, വിദ്യാർത്ഥിനികളെയും ഇതിൻ്റെ ഭാഗമാക്കുന്നു എന്നത് ഏറെ ഗൗരവകരമാണ്.ചോക്ലേറ്റ് പോലെയുള്ള മധുര പലഹാരങ്ങൾ സ്ഥിരമായി നൽകി ഇവർ കൂടുതൽ അടുക്കുന്നു. ഒരിക്കൽ ലഹരിക്കടിമകളായ ആൺകുട്ടികളെ ഉപയോഗിച്ചാണ് ഈ സംഘങ്ങൾ പെൺകുട്ടികളെയും ഇതിൽ കണ്ണികളാക്കുന്നത്.

ഈ ആൺകുട്ടികളിൽ ഭൂരിഭാഗവും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരാണ്.വിവരം അറിഞ്ഞ് പെൺകുട്ടികളുടെ മാതാപിതാക്കൾ ഇത് ചോദ്യം ചെയ്താൽ ഫോൺ വിളിച്ച് മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നത് വരെ എത്തി നിൽക്കുന്നു ലഹരി മാഫിയായുടെ വിലസൽ.ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഇൻസ്റ്റ ഗ്രാം മുതലായ സാമൂഹിക അക്കൗണ്ടുകളിലൂടെയാണ് ഇത്തരം ആൺകുട്ടികൾ പെൺകുട്ടികളുമായി പരിചയത്തിലാകുന്നത്.

പാലാ ടൗണിലെ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ഈ ലഹരിമരുന്ന് സംഘങ്ങളുടെ പ്രവർത്തനം. പെൺകുട്ടികളെ ബൈക്കിൽ കയറ്റി കൊണ്ടു പോകുന്നത് ലഹരിമരുന്ന് കടത്തിൻ്റെ ഭാഗമാണെന്നുള്ള ആക്ഷേപവും ശക്തമാണ്. ബൈക്കിൽ കറങ്ങി നടക്കുന്ന ഇത്തരക്കാർക്ക് ലൈസൻസ് പോലുമില്ല എന്നതാണ് വിചിത്രമായ വസ്തുത പാലാ ടൗണിൽ ഇത്തരം സംഘങ്ങൾ തമ്മിലുള്ള അടിപിടി ദിനം കഴിയുംതോറും കൂടി വരികയാണ്. മാസ്ക് ധരിച്ചു വരുന്ന സ്ത്രീകൾ ചെറിയ കുട്ടികൾക്ക് സ്കൂൾ പരിസരങ്ങളിൽ മധുരപലഹാരങ്ങൾ നൽകുന്നതായും പരാതികൾ ഉണ്ട്. പാലാ ടൗൺ ഹാൾ പരിസരം, പഴയ മാർക്കറ്റ് റോഡ്, പുത്തൻപള്ളിക്കുന്ന് ആശുപത്രി ജംഗ്ഷൻ റോഡ്, റിവർവ്യൂറോഡ്, പാലാ ബൈപാസിൻ്റെ കിഴതടിയൂർ സിവിൽ സ്റ്റേഷൻ റോഡിൻ്റെ വശങ്ങൾ ഇവയെല്ലാം സ്കൂൾ അവസാനിക്കുന്ന സമയങ്ങളിൽ ഇത്തരം സംഘത്തിൻ്റെ വിഹാര കേന്ദ്രങ്ങളാണ്.

അന്യസംസ്ഥാന തൊഴിലാളികൾ ലൈസൻസുപോലും ഇല്ലാതെ പ്രവർത്തിക്കുന്ന ചെറുകടകൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങളുടെയും ലഹരിമരുന്നുളുടെയും രഹസ്യ കച്ചവടവും വ്യാപകമാണ്. ഇത്തരം സംഘങ്ങളുടെ ഭീഷണി ഭയന്ന് പല പെൺകുട്ടികളുടെ മാതാപിതാക്കളും പരാതി നൽകുവാനും ഭയപ്പെടുകയാണ്. അധികാരികൾ ഉണർന്നു പ്രവർത്തിച്ചില്ല എങ്കിൽ എന്താകും ഭാവി അവസ്ഥ എന്ന ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും. ഈ വിഷയത്തിൽ പാലാ ളാലം പഴയ പള്ളി ജാഗ്രതാ സമിതി പോലീസ്, എക്സൈസ് അധികാരികളുടെ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ടു. 2 മാസത്തിലൊരിക്കലെങ്കിലും പോലീസ് എക്സൈസ് ഉദ്യോഗസ്ഥർ എല്ലാ സ്കൂളുകളിലും അധ്യാപക രക്ഷാകർതൃ സംഘടന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് എങ്കിലും കൂടണം.

മുഴുവൻ വിദ്യാർത്ഥികൾക്കും കൗൺസിലിംഗ് സൗകര്യം ഏർപ്പെടുത്തണം എന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡൻ്റ് രാജേഷ് പാറയിൽ അധ്യക്ഷത വഹിച്ചു.വികാരി റവ.ഫാ ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു.ഫാ.ജോസഫ് ആലഞ്ചേരി, ഫാ.സ്കറിയാ മേ നാംപറമ്പിൽഫാ.മാത്യു വാഴചാരിക്കൽ, ജാഗ്രതാ സമിതി സെക്രട്ടറി ലിജോ ആനിത്തോട്ടം, തങ്കച്ചൻ പെരുമ്പള്ളിൽ, ടോമി പിണക്കാട്ട്, ബൈജി ആറ്റുകടവിൽ, സണ്ണി കടിയാമറ്റം, ജിബി ഉപ്പൂട്ടിൽ,ജോഫി ഞാവള്ളിൽ, ജസ്റ്റിൻ കുര്യൻ, ജയ്സൺ പരുവിലാങ്കൽ, ജോബി ഉപ്പൂട്ടിൽ, ബിനോയി സെബാസ്റ്റ്യൻ, ബിനോയി തോമസ്, ജിൻസൺ പോൾ, ജോയി പുളിക്കക്കുന്നേൽ സി.അർച്ചന എഫ്.സി.സി, സൗമ്യ ജയിംസ്, ജോളി വലിയ കാപ്പിൽ, സുനിത അറക്കത്താഴത്ത്, എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.visionpala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഒടുവിൽ‌ വിജയ വഴിയിൽ

ഐഎസ്എൽ ഫുട്ബോളിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ചിരവൈരികളായ ചെന്നൈയിൻ എഫ്സിയെ...

ചെങ്ങന്നൂരിൽ എന്നെ സ്ഥാനാർത്ഥിയാക്കിയത് കൈയും കാലും കൂട്ടിക്കെട്ടി

സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ...

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ്...

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ; കേന്ദ്ര ധനമന്ത്രിയുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹിയിലെ...