മനില: യേശു ക്രിസ്തുവിന്റെ വേഷം ധരിച്ച് കര്‍തൃ പ്രാര്‍ത്ഥന പാടി ഫിലിപ്പീന്‍സില്‍ നടന്ന ഡ്രാഗ് ക്വീന്‍ ഷോക്കെതിരെ പ്രതിഷേധം ശക്തം.
ഫിലിപ്പീനോ ഡ്രാഗ് ക്വീന്‍ പുരാ ലൂക്കാ വെഗാ എന്നറിയപ്പെടുന്ന അമാഡിയൂസ് ഫെര്‍ണാണ്ടോ പാജെന്റെ നടത്തിയ വിശ്വാസനിന്ദാപരമായ ഷോക്കെതിരെയാണ് പ്രതിഷേധം വ്യാപിക്കുന്നത്. സ്ത്രീവേഷം ധരിച്ചുകൊണ്ട് സ്ത്രൈണത നിറഞ്ഞ ചലനങ്ങളുമായി സംഗീതത്തിന്റേയും നൃത്തത്തിന്റേയും അകമ്പടിയോടെ ഷോ നടത്തുന്ന പുരുഷന്‍മാരേയാണ് ഡ്രാഗ് ക്വീന്‍ എന്ന് വിളിക്കുന്നത്. ഡ്രാഗ് ഷോ എന്ന് വിളിക്കപ്പെടുന്ന ഇത്തരം പൈശാചിക പരിപാടികള്‍ പൊതുവേ ക്ലബ്ബുകളിലും, പ്രൈഡ് പരേഡിലുമാണ് നടക്കുക.
എല്‍.ജി.ബി.ടി.ക്യു സമൂഹത്തേപ്പോലും ആശങ്കയിലാക്കിയ ഈ ഷോക്കെതിരെ നിരവധി പ്രമുഖരാണ് രംഗത്തുവന്നിരിക്കുന്നത്. മെത്രാന്മാര്‍, രാഷ്ട്രീയ നേതാക്കള്‍, വിശ്വാസികള്‍ അടക്കമുള്ളവര്‍ സമൂഹമാധ്യമങ്ങളിലും, റേഡിയോ – ടിവി ടോക്ക് ഷോകളിലും പ്രകടനത്തെ മതനിന്ദ എന്നു വിശേഷിപ്പിച്ചു. ഫിലിപ്പീനോകള്‍ തദ്ദേശീയമായി വളരെ അധികം ആദരിക്കുന്ന കറുത്ത നസ്രായന്റെ വേഷവും ധരിച്ചുകൊണ്ട് കര്‍തൃപ്രാര്‍ത്ഥനയുടെ ഫിലിപ്പീനോ പതിപ്പിലുള്ള പ്രാര്‍ത്ഥനക്കനുസരിച്ച് ഒരു ക്ലബ്ബിനുള്ളില്‍ പാജെന്റെ നൃത്തം ചെയ്യുന്ന വീഡിയോയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഡ്രാഗ് ക്വീന്‍ പ്രകടനം കത്തോലിക്കാ വിശ്വാസത്തെ പരിഹസിക്കുന്നതാണെന്നു ഫിലിപ്പീന്‍സിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഔദ്യോഗിക വക്താവായ ഫാ. ജെറോം സെസിലിയാനോ പറഞ്ഞു. വിശുദ്ധമായ കാര്യങ്ങള്‍ ഇത്തരം മതനിരപേക്ഷ പരിപാടികള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാജെന്റെ കാണിച്ചത് മതനിന്ദയും, ദൈവനിന്ദയുമാണെന്നാണ് പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്. വിശ്വാസത്തേ നിന്ദിച്ചതിനാല്‍ ആര്‍ട്ടിക്കിള്‍ 201-ന്റെ അടിസ്ഥാനത്തില്‍ പാജെന്റെക്കെതിരെ കേസെടുക്കണമെന്നു സെനറ്റ് പ്രസിഡന്റ് ജുവാന്‍ മിഗ്വേല്‍ സുബിരി പ്രതികരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.visionpala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision