പോളണ്ടിലെ, ഐക്യത്തിന്റെ അമ്മ എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ രൂപത്തിന്റെ കിരീടധാരണത്തിന്റെ മുന്നൂറാം വാർഷികത്തിൽ പാപ്പായുടെ പ്രത്യേക പ്രതിനിധിയായി എത്തിയ മുൻ ക്രാക്കോവിയ അതിരൂപതാധ്യക്ഷൻ ഐക്യത്തിനും, ഉക്രൈൻ യുദ്ധത്തിന്റെ വെളിച്ചത്തിൽ ലോകസമാധാനത്തിനുമായി പ്രവർത്തിക്കാൻ ഏവരെയും ആഹ്വാനം ചെയ്തു.
പോളണ്ടിലെ ഷിയെദിലീസെ രൂപതയുടെ കീഴിലുള്ള കോദെൻ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ അമ്മയുടെ കിരീടധാരണത്തിന്റെ മുന്നൂറാം വാർഷികത്തിൽ ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി അയക്കപ്പെട്ട കർദ്ദിനാൾ സ്റ്റനിസ്ളാവ് ജ്ജീവിഷ്, ഐക്യത്തിനായും ലോകസമാധാനത്തിനുമായി പ്രവർത്തിക്കാൻ ഏവരെയും ആഹ്വാനം ചെയ്തു. പോളണ്ടിന്റെ അയൽരാജ്യമായ ഉക്രൈനിൽ ഇപ്പോഴും തുടരുന്ന യുദ്ധത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ പ്രത്യേക സെക്രട്ടറി കൂടിയായിരുന്ന മുൻ ക്രാക്കോവിയ അതിരൂപതാധ്യക്ഷൻ ഇത്തരമൊരു ആഹ്വാനം മുന്നോട്ടുവച്ചത്.
സ്ലാവ് സഹോദരങ്ങൾ പരസ്പരയുദ്ധത്തിൽ ഏർപ്പെടുകയോ, പരസ്പരം കൊല്ലുകയോ ചെയ്യാൻ പാടില്ലെന്നും, രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്നും മുൻ ക്രാക്കോവിയ അതിരൂപതാധ്യക്ഷൻ ആവശ്യപ്പെട്ടു.വിശുദ്ധ ജോൺപോൾ രണ്ടാമൻ കോദെനിലേക്ക് നടത്തിയ തീർത്ഥാടനത്തിന്റെ അവസരത്തിൽ നടത്തിയ പ്രഭാഷണത്തെ പരാമർശിച്ചുകൊണ്ട്, ഈ സ്ഥലത്തിന് ഐക്യവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമാണുള്ളതെന്ന് കർദ്ദിനാൾ ജ്ജീവിഷ് ആവർത്തിച്ചു. ഇവിടെയാണ് പാശ്ചാത്യ, പൗരസ്ത്യസഭകൾ തമ്മിലുള്ള സമ്മേളനം നടന്നത് എന്ന കാര്യം പരിശുദ്ധ പിതാവ് അന്ന് അനുസ്മരിച്ചിരുന്നു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision