മണിപ്പൂരില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ സർക്കാർ ഇനിയെങ്കിലും തയ്യാറാകണം: മാർ ജോസഫ് പാംപ്ലാനി

Date:

ചെമ്പേരി : മണിപ്പൂരിൽ 3 മാസത്തിലധികമായി തുടരുന്ന വർഗീയകലാപം അവസാനിപ്പിക്കുവാൻ കഴിയാത്തതു കേന്ദ്ര-സംസ്ഥാന സർക്കാർ നിശ്ചലമായതു കൊണ്ടാണെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.

ഗോത്രസംഘർഷമായി തുടങ്ങിയ മണിപ്പൂരിലെ കലാപം പിന്നീട് ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം ആയി മാറിയെന്നും ആയിരക്കണക്കിന് ജനങ്ങൾ ദുരിത പൂർണ്ണമായ ജീവിതം നയിച്ചിട്ടും, നൂറുകണക്കിന് ജനങ്ങൾ കൊല്ലപ്പെട്ടിട്ടും, നൂറുകണക്കിന് ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും തകർത്തിട്ടും കലാപം അവസാനിപ്പിക്കുന്നതിൽ ഗവൺമെന്റ് പരാജയപ്പെട്ടതിൽ ഇന്ത്യയിലെ ജനങ്ങൾ മുഴുവൻ ആകുലരാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ സർക്കാർ ഇനിയെങ്കിലും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണിപ്പൂരിൽ പീഡനം അനുഭവിക്കുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത കമ്മറ്റിയുടെ നേതൃത്വത്തിൽ ചെമ്പേരിയിൽ നടത്തിയ ‘മാനിഷാദ’ ഉപവാസ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതിരൂപതാ പ്രസിഡണ്ട് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിച്ചു. രാവിലെ നടന്ന ഉപവാസ സമരത്തിന്റെ ഉദ്ഘാടനം കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഡോക്ടർ ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന നിയമവാഴ്ച ഉറപ്പുവരുത്തണമെന്നും എല്ലാ പൗരന്മാർക്കുമുള്ള അവകാശങ്ങൾ മാനിക്കപ്പെടണം എന്നും ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമന്യേ ഭാരതീയൻ എന്ന നിലയിൽ സർവ്വരെയും സമഭാവനയോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“അധികാരമെന്നാൽ ത്യാഗവും വിനീത സേവനവും ആണ്”

യേശുവിന്റെ വാക്കുകളിൽനിന്നും മാതൃകകളിൽനിന്നും മനസിലാക്കാനാവുന്നതുപോലെ, അധികാരത്തെക്കുറിച്ച് വളരെ വ്യത്യസ്‌തമായ കാഴ്‌ചപ്പാടാണ് യേശുവിനുള്ളത്....

പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണമസിൽകാറ്റലിസ്റ്റ് ക്ലിനിക്കൽ റിസേർച്ച് ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തി

പാലാ: പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണമസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സ്റ്റാറ്റിസ്റ്റിക്‌സ്,...

2024 നാഷണൽ സ്കൂൾ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണ്ണം പാലായുടേത്.

രാജ്കോട്ടിൽ നടക്കുന്ന നാഷണൽ സ്കൂൾ ഗെയിംസിൽ കേരളത്തിനു വേണ്ടി പാലാ സെൻ്റ്.തോമസ്...

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വഖഫ് ബില്ലിൽ കൂടുതൽ...