ഇടുക്കി രൂപതയുടെ പ്രഥമ എപ്പാർക്കിയൽ അസംബ്ലി നവംബർ 19 മുതൽ 21 വരെ

Date:

കരിമ്പൻ: ഇടുക്കി രൂപതയുടെ പ്രഥമ എപ്പാർക്കിയൽ അസംബ്ലി നവംബർ 19 മുതൽ 21 വരെ അടിമാലി ആത്മജ്യോതി പാസ്റ്ററൽ സെന്ററിൽ നടക്കും.

ഇതി നുള്ള പഠനരേഖ അടിമാലിയിൽ ചേർന്ന വൈദിക സമ്മേളനത്തിൽ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ വികാരി ഫാ. ഫ്രാൻസിസ് ഇടവക്കണ്ടത്തിനു നൽകി പ്രകാശനം ചെയ്തു.

രൂപതാധ്യക്ഷനും വൈദിക – സന്യസ്ത – അല്മായ പ്രതിനിധികളും ഉൾകൊള്ളുന്ന ഉപദേശകസമിതിയാണ് എപ്പാർക്കിയൽ അസംബ്ലി. ഇടുക്കി രൂപത സ്ഥാപിതമായതിന്റെ രജത ജൂബിലി ആഘോഷങ്ങൾക്കൊരുക്കമായി ഒരു പഞ്ചവത്സര അജപാലന കർമരേഖക്ക് രൂപം കൊടുക്കുക എന്നതാണ് അസംബ്ലിയുടെ ലക്ഷ്യം.

കുടുംബങ്ങളിലെ അജപാലന സാക്ഷ്യം, യുവജന പ്രേഷി തത്വം എന്നിവയാണ് എപ്പാർക്കിയൽ അസംബ്ലിയുടെ പഠന വിഷയങ്ങൾ. ഈ വിഷയങ്ങളെക്കുറിച്ച് രൂപതയുടെ വിവിധ തലങ്ങളിൽ ചർച്ച ചെയ്ത് ഇടവക, ഫെറോനാ തലത്തിൽ റിപ്പോർട്ടുകൾ സമർപ്പിക്കും. ജോയി പ്ലാത്തറ, സണ്ണി കടൂത്താഴെ എന്നിവർ ക്ലാസുകൾ നയിച്ചു. എപ്പാർക്കി യൽ അസംബ്ലിയുടെ പ്രാധാന്യവും ആശങ്കയും രൂപത മുഖ്യ വികാരി ജനറാ ൾ മോൺ. ജോസ് പ്ലാച്ചിക്കൽ അവതരിപ്പിച്ചു. റവ.ഡോ. തോമസ് പഞ്ഞിക്കു ന്നേൽ, റവ.ഡോ. മാർട്ടിൻ പൊൻപനാൽ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പാലക്കാട് പരാജയം: രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ....

“സ്വയം വലിയവരായി പ്രതിഷ്‌ഠിച്ചുകൊണ്ട്, മറ്റുള്ളവർ തങ്ങളെക്കാൾ താഴ്ന്നവരാണെന്ന രീതിയിൽ ചിന്തിക്കുന്നത് ശരിയായ കാര്യമല്ല”

സ്വയം വലിയവരായി പ്രതിഷ്‌ഠിച്ചുകൊണ്ട്, മറ്റുള്ളവർ തങ്ങളെക്കാൾ താഴ്ന്നവരാണെന്ന രീതിയിൽ ചിന്തിക്കുന്നത് ശരിയായ...

“അധികാരമെന്നാൽ ത്യാഗവും വിനീത സേവനവും ആണ്”

യേശുവിന്റെ വാക്കുകളിൽനിന്നും മാതൃകകളിൽനിന്നും മനസിലാക്കാനാവുന്നതുപോലെ, അധികാരത്തെക്കുറിച്ച് വളരെ വ്യത്യസ്‌തമായ കാഴ്‌ചപ്പാടാണ് യേശുവിനുള്ളത്....

പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണമസിൽകാറ്റലിസ്റ്റ് ക്ലിനിക്കൽ റിസേർച്ച് ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തി

പാലാ: പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണമസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സ്റ്റാറ്റിസ്റ്റിക്‌സ്,...