വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനാലാം അധ്യായത്തിന്റെ ഇരുപത്തിരണ്ടു മുതൽ മുപ്പത്തിമൂന്ന് വരെയുള്ള തിരുവചനങ്ങൾ, തിരമാലകളിൽപ്പെട്ട് ഉലയുന്ന തോണിയിൽ ആയിരിക്കുന്ന തന്റെ ശിഷ്യരുടെ സമീപത്തേക്ക് കടലിനു മീതെ നടന്നു ചെല്ലുന്ന, കാറ്റിനെ ശമിപ്പിച്ച് അവരെ ആശ്വസിപ്പിക്കുന്ന ദൈവപുത്രനായ യേശുവിനെക്കുറിച്ചാണ് പറയുന്നത്.
വിശുദ്ധ മർക്കോസിന്റെ സുവിശേഷം ആറാം അധ്യായത്തിലും, വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിലും നാം ചില വ്യത്യാസങ്ങളോടെ വായിക്കുന്ന ഒരു സംഭവമാണിത്. ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, വഞ്ചി തുഴഞ്ഞ് അവശരായ (മാർക്കോസ് 6, 48) തന്റെ ശിഷ്യന്മാരുടെ അടുത്തേക്ക് ചെന്ന്, അവരെ ധൈര്യപ്പെടുത്തുകയും, അവർക്ക് ആശ്വാസമേകുകയും ചെയ്ത യേശുവിനെക്കുറിച്ച് മർക്കോസ് എഴുതിയ ഒരു സംഭവത്തെ, തങ്ങളുടേതായ രീതിയിൽ മത്തായി, യോഹന്നാൻ സുവിശേഷകന്മാർ എഴുതി വയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. മൂന്ന് സുവിശേഷകരുടെയും വിവരണത്തിൽ നമുക്ക് പൊതുവായി കാണാൻ സാധിക്കുന്ന ഒരു കാര്യം, ജലത്തിന്റെമേൽ ദൈവത്തിനുള്ള അധികാരമാണ്. മത്തായിയുടെ സുവിശേഷം എട്ടാം അധ്യായം ഇരുപത്തിയാറാം വചനത്തിലും ഈയൊരു അധികാരത്തെക്കുറിച്ച് ശിഷ്യന്മാർ സംസാരിക്കുന്നത് നാം കാണുന്നുണ്ട്. തോണി മുങ്ങത്തക്കവിധത്തിൽ കൊടുങ്കാറ്റും തിരമാലകളും ഉണ്ടാകുമ്പോൾ, ശിഷ്യന്മാരുടെ അപേക്ഷ കേട്ട് യേശു കാറ്റിനെയും കടലിനെയും ശാസിച്ച് ശാന്തമാക്കുമ്പോൾ ശിഷ്യന്മാർ ആശ്ചര്യപ്പെട്ട് പറയുന്നുണ്ട്, “ഇവൻ ആര്? കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നുവല്ലോ?” (മത്തായി 8, 26). ഈയൊരു അധികാരത്തോടെയും ശക്തിയോടെയുമാണ് ഗനേസറത്തിലേക്ക് പോയ ശിഷ്യന്മാരെ രക്ഷിക്കുവാനായി, കടലിന് മീതെ നടന്ന് യേശു പോകുന്നത്
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision