ജെറുസലേം: ഇസ്രായേലിലെ വിവിധ സഭകളുടെ പാത്രിയാർക്കീസുമാരും, മെത്രാന്മാരും ഇസ്രായേൽ രാഷ്ട്രപതിയുമായി ചർച്ചകൾ നടത്തി.
തീവ്രവാദ ആക്രമണങ്ങളിൽ നിന്നും ക്രൈസ്തവ പുണ്യസ്ഥലങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും കൂടുതൽ സംരക്ഷണം ഉറപ്പാക്കുവാന്‍ അഭ്യർത്ഥിച്ച് നടത്തിയ ചര്‍ച്ചയില്‍ രാജ്യത്തിന്റെ പ്രസിഡന്റ് ഐസക് ഹെർസോഗ്, സുരക്ഷ വാഗ്ദാനം ചെയ്തു. ക്രൈസ്തവരോടും ഇസ്രായേലിലെ പുണ്യ സ്ഥലങ്ങളോടും തീവ്ര യഹൂദര്‍ നടത്തിയ ആക്രമണങ്ങളുടെയും വിവേചനങ്ങളുടെയും നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കുമെന്നു അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 9 ബുധനാഴ്ച സ്റ്റെല്ല മേരീസ് ആശ്രമത്തില്‍വെച്ചായിരുന്നു കൂടിക്കാഴ്ച.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision