കിസാന്‍ മേള നാളെ ; മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും

Date:

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്‍റെ അമൃതമഹോത്സവത്തിന്‍റെ ഭാഗമായി കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന കിസാന്‍ മേള നാളെ(ഏപ്രില്‍ 26ന്) രാവിലെ ഒന്‍പതിന് കൃഷി മന്ത്രി പി. പ്രസാദ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും.

യു. പ്രതിഭ എം.എല്‍.എ അധ്യക്ഷത വഹിക്കും.അഗ്രിക്കള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്‍റ് ഏജന്‍സി (ആത്മ) യുമായി ചേര്‍ന്ന് കിസാന്‍ ഭാഗിദാരി പ്രാഥമിക്താ ഹമാരി അഭിയാന്‍റെ ഭാഗമായാണ് മേള നടത്തുന്നത്. കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലയിലെ മികച്ച കര്‍ഷകരെയും കര്‍ഷക സംഘങ്ങളെയും ആദരിക്കും.എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി എഫ്.ഐ.ജി. ഗ്രൂപ്പുകളെ ആദരിക്കും. കായംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി. ശശികല കെ.വി.കെ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം നിര്‍വഹിക്കും.കൃഷി വിജ്ഞാന കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ.പി. മുരളീധരന്‍ പദ്ധതി വിശദീകരിക്കും. നഗരസഭ വൈസ് ചെയര്‍മാന്‍ ജെ. ആദര്‍ശ്, നഗരസഭാംഗം ബിനു അശോക്, ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍. സുകുമാര പിള്ള, സി.പി.സി.ആര്‍.ഐ മേധാവിയുടെ ചുമതല വഹിക്കുന്ന പി. അനിതകുമാരി, ഒ.ആര്‍.എ.ആര്‍.എസ് പ്രോജക്ട് ഡയറക്ടര്‍ ഡോ.സുജ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വി. രജത, പ്രോജക്ട് ഡയറക്ടര്‍ പ്രിയ കെ. നായര്‍, ലീഡ് ബാങ്ക് മാനേജര്‍ എ.എ ജോണ്‍, നബാര്‍ഡ് മാനേജര്‍ പ്രേം കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറ്ടര്‍ എസ്. ആര്‍. രമേശ് ശശിധരന്‍, വെറ്റിറിനറി ഓഫീസര്‍ ടി. ഇന്ദിര, ക്ഷീര വികസന ഓഫീസര്‍ ട്രീസ തോമസ്, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ റെജീന ജേക്കബ്, ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍മാരായ ടി. സജി, എസ്.എസ്. ബീന എന്നിവര്‍ പങ്കെടുക്കും.പരിപാടിയോടനുബന്ധിച്ച് കാര്‍ഷിക സെമിനാര്‍, കര്‍ഷക- ശാസ്ത്രജ്ഞ- ഉദ്യോഗസ്ഥ മുഖാമുഖം പരിപാടി, കാര്‍ഷിക വിളകളുടെ പ്രദര്‍ശനം എന്നിവയും നടക്കും. സഞ്ചരിക്കുന്ന മണ്ണു പരിശോധന ലബോറട്ടറിയുടെ സേവനവും മേളയിലുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...