ക്വില്‍റ്റോ: പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇക്വഡോറില്‍ സ്ഥാനാര്‍ത്ഥി വെടിയേറ്റ് മരിച്ചു.
ദേശീയ അസംബ്ലി അംഗമായ ഫെർണാണ്ടോ വില്ലവിസെൻസിയോയാണ് ബുധനാഴ്ച കൊല്ലപ്പെട്ടത്. ഫെർണാണ്ടോ വില്ലവിസെൻസിയോയുടെ തലയ്ക്കാണ് വെടിയേറ്റത്. ക്വില്‍റ്റോയില്‍ തെരഞ്ഞെടുപ്പ് പരിപാടികള്‍ പുരോഗമിക്കുന്നതിനിടയ്ക്കാണ് വെടിവയ്പുണ്ടായത്. സംഭവത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് ഇക്വഡോര്‍ പ്രസിഡന്‍റ് ഗ്വില്ലര്‍മോ ലാസോ പ്രതികരിച്ചു.
റാലിക്ക് ശേഷം കാറിലേക്ക് കയറുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. മൂന്ന് തവണയാണ് 59കാരനായ ഫെർണാണ്ടോ വില്ലവിസെൻസിയോയ്ക്ക് വെടിയേറ്റതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സ്ഥാനാര്‍ത്ഥി കൊല്ലപ്പെടുന്നത്. വെടിയുതിര്‍ത്തയാളെ സുരക്ഷാ സംഘം വെടിവച്ചുവീഴ്ത്തി. വെടിവയ്പില്‍ 9 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അസംബ്ലി തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയും രണ്ട് പൊലീസുകാരും പരിക്കേറ്റവരിലുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision