റിയാദ്: തീവ്ര മുസ്ലീം രാജ്യമായ സൗദി അറേബ്യയിൽ നടന്ന ഫുട്ബോള്‍ മത്സരത്തില്‍ ഗോളടിച്ചതിനുശേഷം കുരിശു വരച്ച് വിശ്വാസം പ്രകടിപ്പിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
സൗദി അറേബ്യൻ ക്ലബ് ആയ അൽ നാസറിന് വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറാഖി ക്ലബ്ബായ അൽ ഷോർട്ടയുമായുളള മത്സരത്തിലാണ് ഗോളടിച്ചതിനുശേഷം പരസ്യമായി കുരിശു വരച്ച് തന്റെ ക്രിസ്തീയ വിശ്വാസം പ്രകടിപ്പിച്ചത്. എഴുപത്തിരണ്ടാം മിനിറ്റിലാണ് റൊണാൾഡോയുടെ ടീമിന് വിജയ ഗോൾ ലഭിച്ചത്. ആദ്യത്തെ അറബ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് നേടാനുള്ള ശ്രമത്തിലാണ് റൊണാൾഡോയുടെ അൽ നാസർ ടീം.
ഇരുപതിനായിരത്തോളം വരുന്ന ആളുകൾ അതിൽ ഭൂരിപക്ഷവും മുസ്ലീം മത വിശ്വാസികൾ തിങ്ങിനിറഞ്ഞ അഫയിലെ സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തില്‍ താരം പ്രകടിപ്പിച്ച ക്രിസ്തീയ സാക്ഷ്യത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ജനുവരി മുതൽ റൊണാൾഡോ കളിക്കുന്നത് അൽ നാസർ ടീമിനു വേണ്ടിയാണ്. ഏകദേശം മൂന്നു കോടി 60 ലക്ഷം ആളുകൾ ജീവിക്കുന്ന സൗദി അറേബ്യയിൽ വെറും ഒരു ശതമാനം മാത്രമാണ് ക്രൈസ്തവ വിശ്വാസികളുള്ളത്. ജനസംഖ്യയിലെ 85 ശതമാനവും സുന്നി മുസ്ലീം വിശ്വാസികളാണ്.
സമീപകാലത്തായി സൗദി അറേബ്യയിൽ തീവ്ര ഇസ്ലാമിക ചിന്താഗതിയില്‍ മാറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ക്രൈസ്തവ ആരാധനാലയങ്ങള്‍ രാജ്യത്തില്ല. പരസ്യമായ വിശ്വാസ ആചാരനുഷ്ഠാനം നടത്താന്‍ ഇപ്പോഴും ഭരണകൂട അനുമതിയില്ല. അമുസ്ലിങ്ങൾക്കും, ക്രൈസ്തവർക്കും ഉചിതമായ പരിഗണന നൽകണമെന്ന് 2018-ല്‍ സൗദി അറേബ്യ സന്ദർശിച്ച അന്നത്തെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ഇന്റർ റിലീജിയസ് ഡയലോഗിന്റെ അധ്യക്ഷൻ കർദ്ദിനാൾ ജിയാൻ ലൂയിസ് ആവശ്യപ്പെട്ടിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു വത്തിക്കാനിലെ ഒരു പ്രധാനപ്പെട്ട കൂരിയാ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഒരാൾ അന്നു സൗദി അറേബ്യ സന്ദർശിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision