ബാന്യോ: ഇന്നു മുതല്‍ ആറാം തീയതി വരെ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ നടക്കുന്ന ആഗോള യുവജന സംഗമത്തില്‍ പങ്കെടുക്കുന്നതിലുള്ള ആവേശത്തില്‍ പുതിയതായി കത്തോലിക്ക വിശ്വാസം പുല്‍കിയ ബ്രൈസ് കാത്തേജ്. ഓസ്ട്രേലിയന്‍ കത്തോലിക്കാ യൂണിവേഴ്സിറ്റിയിലെ (എ.സി.യു) മൂന്നാം വര്‍ഷ നേഴ്സിംഗ് വിദ്യാര്‍ത്ഥിയായ കാത്തേജിനെ സംബന്ധിച്ചിടത്തോളം താന്‍ ആദ്യമായി പങ്കെടുക്കുന്ന അന്താരാഷ്ട്ര കത്തോലിക്കാ കൂട്ടായ്മയാണ് ലോക യുവജന ദിനം. ഈ വര്‍ഷത്തിന്റെ തുടക്കം വരെ ലോകയുവജന ദിനമെന്താണെന്ന് പോലും അറിയില്ലായിരുന്നുവെന്നു ഓസ്ട്രേലിയന്‍ മിലിട്ടറിയുടെ ഇന്‍ഫന്ററി കോര്‍പ്സില്‍ സേവനം ചെയ്തിട്ടുള്ള കാത്തേജ് പറയുന്നു.
മാഡി എന്ന വ്യക്തിയാണ് (ലൂസിയാനി) കാത്തേജിന്റെ സ്പോണ്‍സര്‍. താന്‍ ലോക യുവജന ദിനത്തില്‍ പങ്കെടുത്തപ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ചും, അത് എങ്ങനെ തന്റെ ജീവിതത്തിലും, വിശ്വാസ യാത്രയിലും എപ്രകാരം സ്വാധീനം ചെലുത്തിയെന്നും മാഡി തന്നോട് വിവരിച്ചിട്ടുണ്ട്. പ്രൈമറി സ്കൂളില്‍ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍ താന്‍ പഠിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴാണ് കത്തോലിക്കാ വിശ്വാസത്തേക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ ശ്രമിക്കുന്നത്. വിശുദ്ധലിഖിതങ്ങള്‍ കൂടുതലായി മനസിലാക്കിയപ്പോള്‍ ദൈവവും സഭയും കൂടുതല്‍ ഇടപഴകിയെന്നും അത് തന്നെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചുവെന്നും കാത്തേജ് പറയുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision