കുറവിലങ്ങാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ഇടവക ആതിഥ്യമരുളുന്ന കുറവിലങ്ങാട് ബൈബിൾ കൺവെൻഷന് ഒരുക്കങ്ങൾ സജീവമായി.
എട്ടുനോമ്പാചരണത്തോടും ദൈവമാതാവിന്റെ ജനനത്തിരുനാളിനോടും അനുബന്ധിച്ചുള്ള കുറവിലങ്ങാട് കൺവെൻഷൻ ഇത്തവണ എട്ടാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഓഗസ്റ്റ് 30, 31, സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായാണ് ഇത്തവണത്തെ കൺവെൻഷൻ. പള്ളിയും പരിസരവും ഉൾപ്പെടുത്തിയാണ് വചനവിരുന്നിനുള്ള പന്തൽ ക്രമീകരിക്കുന്നത്.
എല്ലാ ദിവസങ്ങളിലും വിശുദ്ധ കുർബാന, ജപമാല, വചനവിരുന്ന് എന്നിങ്ങനെയാണ് ക്രമീകരണങ്ങൾ. കുമ്പസാരത്തിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്. വചനപ്രഘോഷകൻ ഫാ. സേവ്യർഖാൻ വട്ടായിലാണ് ഇത്തവണത്തെ കൺവെൻഷന് നേതൃത്വം നൽകുന്നത്. ഫാ. ബിനോയി കരിമരുതുങ്കലും ശുശ്രൂഷകളിൽ പങ്കെടുക്കും. ആർച്ച് പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കുട്ടിയാനിയിലിന്റെ നേതൃത്വത്തിൽ വൈദികരും യോഗപ്രതിനിധികളും ഉൾക്കൊള്ളുന്ന സമിതിയാണ് ബൈബിൾ കൺവെൻഷനുള്ള ക്രമീകരണങ്ങൾ നടത്തുന്നത്. ദൈവമാതാവിന്റെ ജനനത്തി രുനാളിനെത്തുന്ന വിശ്വാസിസമൂഹത്തെ വരവേൽക്കാനുള്ള ക്രമീകരണങ്ങളും പുരോഗമിക്കുന്നുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision